ദോഹ മദ്റസ ബിരുദദാന ചടങ്ങ്
text_fieldsദോഹ അൽ മദ്റസ അൽ ഇസ്ലാമിയയിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾ അതിഥികൾക്കൊപ്പം
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയനവർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 26 വിദ്യാർഥികൾ പരിപാടിയിൽ ബിരുദം ഏറ്റുവാങ്ങി. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്പെഷൽ എജുക്കേഷൻ സീനിയർ കൺസൾട്ടൻറ് ഡോ. മുന അൽ കുവാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഭൗതിക വിദ്യാഭ്യാസത്തിന്റെ തിരക്കുകൾക്കിടയിലും നീണ്ട പത്തുവർഷത്തെ മദ്റസ പൂർത്തീകരിക്കുകയെന്നത് പ്രശംസനാർഹമാണെന്നും മദ്റസാ ജീവിതം പകർന്നു നൽകിയ ധർമിക മൂല്യങ്ങൾ ജീവിതത്തിലുടനീളം വെളിച്ചമേകട്ടെ എന്നും ഡോ. മുന അൽകുവാരി വിദ്യാർഥികളെ ഓർമപ്പെടുത്തി. പ്രിൻസിപ്പൽ അധ്യക്ഷതവഹിച്ചു. സി.ഐ.സി വൈസ് പ്രസിഡൻറ് ഇ. അർഷദ്, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുഈനുദ്ദീൻ ആശംസകൾ നേർന്നു. ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ റബീ അ അബ്ദുൽ ഖാദർ, ലൈബ മുസ്ലിഹുദ്ദീൻ, ഫാത്വിമ അനുദ് മുഹമ്മദ്, റിസ്വാന നസ്റിൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മൈസ നാസിറുദ്ദീൻ സംസാരിച്ചു.
കേരള മദ്റസ എജുക്കേഷൻ ബോർഡ് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ ഹിക്മ ടാലന്റ് സേർച്ച് പരീക്ഷയിൽ ടോപ്പോഴ്സ് ലിസ്റ്റിൽ ഇടം പിടച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയ മുഹമ്മദ് അസീം രിദ് വാൻ, ആസിയ അൽ ഹസനി, അസ്സ മർയം ഹസറുദ്ദീൻ, മുഹമ്മദ് റമദാൻ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. അദീബ് റഹ്മാൻ ഖാസിം ‘ഖുർആനിൽനിന്ന്’ അവതരിപ്പിച്ചു.
ഡോ. മുഹമ്മദ് സബാഹ്, പി. ജമാൽ, സി. കെ. അബ്ദുൽ കരീം, പി. മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട, ശറഫുദ്ദീൻ വടക്കാങ്ങര, റാഫി പെരുമ്പടപ്പ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

