Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോഹയിൽ നിന്ന്​ 19ന്​...

ദോഹയിൽ നിന്ന്​ 19ന്​ കണ്ണൂരിലേക്കും വിമാനം​ 

text_fields
bookmark_border
ദോഹയിൽ നിന്ന്​ 19ന്​ കണ്ണൂരിലേക്കും വിമാനം​ 
cancel

ദോഹ: മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള കേന്ദ്രസർക്കാറിൻെറ രണ്ടാംഘട്ട പദ്ധതിയിൽ  ഖത്തറിൽ നിന്ന്​ മേയ്​ 19ന്​ കണ്ണൂരിലേക്കും വിമാനം. എയർഇന്ത്യ വിമാനം ദോഹയില്‍ നിന്ന് അന്ന്​ വൈകീട്ട് 6.40 ന് പുറപ്പെട്ട്​  കണ്ണൂരിൽ പുലർച്ചെ 01.25 ന് എത്തും. 

കേരളത്തിലേക്ക്​ രണ്ട്​ വിമാനങ്ങളുള്ള വിവരം കഴിഞ്ഞ ദിവസം ഉറപ്പായെങ്കിലും  കണ്ണൂരിലേക്കുള്ള വിമാനം സംബന്ധിച്ച്​ സംശയമുണ്ടായിരുന്നു​. മേയ്​ 18ന്​ കോഴിക്കോ​ട്ടേക്കും 21ന്​ കൊച്ചിയിലേക്കുമാണ്​  മറ്റ്​ വിമാനങ്ങൾ. കോഴിക്കോട്​ വിമാനം 18ന് ഖത്തർ സമയം 3.35ന്​ ദോഹയിൽ നിന്ന്​ പുറപ്പെട്ട്​ കോഴിക്കോട്​ രാത്രി 10.20ന്​  എത്തും. 21ന്​ ഉച്ചക്ക്​ 2.05ന്​ ​േദാഹയിൽ നിന്ന്​ പുറപ്പെടുന്ന വിമാനം​ 8.45നാണ്​​ കൊച്ചിയിൽ എത്തുക. 

വിശാഖപട്ടണം,  ഹൈദരാബാദ്​,ബംഗളൂരു, ഗയ എന്നിവിടങ്ങളിലേക്കും​ ഖത്തറിൽ നിന്ന്​ രണ്ടാം ഘട്ടത്തിൽ വിമാനമുണ്ട്​. 22ന്​ ഉച്ചക്ക്​ 1.30ന്​ പുറപ്പെടുന്ന വിമാനം 8.05ന്​ ബംഗളൂരുവിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newscovid 19Vandebharat
News Summary - Doha to kannur Flight-Gulf news
Next Story