ദോഹയിൽ ഇന്നു മുതൽ ആഭരണ പ്രദർശനം
text_fieldsദോഹ: ഖത്തറിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും ആഭരണ പ്രേമികളുടെ വലിയ മേളയായ ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് വ്യാഴാഴ്ച തുടക്കം. ജനുവരി 30ന് തുടങ്ങി ഫെബ്രുവരി അഞ്ചുവരെ ഏഴു ദിവസം നീളുന്ന ആഭരണ പ്രദർശനത്തിനും വിൽപനക്കുമാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയൊരുക്കുന്നത്.
ഡി.ജെ.ഡബ്ല്യു.ഇയുടെ 21ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ആഭരണ നിര്‍മാതാക്കളും ഡിസൈനര്‍മാരും വില്പനക്കാരുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാകും.
പരമ്പരാഗത ഖത്തരി ഡിസൈന്‍, ക്ലാസിക്കല്‍ ഡിസൈനുകള്‍ എന്നിവയ്ക്കൊപ്പം അത്യാധുനിക മോഡലുകളും പ്രദര്‍ശനത്തിനുണ്ടാകും. ലോകത്തെ പ്രമുഖ ലക്ഷ്വറി വാച്ച് നിര്‍മാതാക്കളും മേളയുടെ ആകർഷണമാണ്. 175 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തിലേറെ സന്ദര്‍ശകര്‍ ഇത്തവണ പ്രദര്‍ശനം കാണാനെത്തുമെന്നാണ്
പ്രതീക്ഷിക്കുന്നത്.
സ്വദേശി ആഭരണ നിർമാണ, വിൽപന കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് വഴിതുറക്കാനുള്ള വേദികൂടിയായാണ് ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

