Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോ​ക നി​ക്ഷേ​പ​ക ഫോ​റ​ത്തി​ന് ദോ​ഹ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈമാസം 25 മു​ത​ൽ 27 വ​രെ വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം ന​ട​ക്കും
ലോ​ക നി​ക്ഷേ​പ​ക ഫോ​റ​ത്തി​ന് ദോ​ഹ ഒ​രു​ങ്ങു​ന്നു
cancel

ദോ​ഹ: ലോ​ക നി​ക്ഷേ​പ​ക ഫോ​റ​ത്തി​ന് ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ വേ​ദി​യാ​കു​ന്നു. 'ഭാ​വി​ക്കാ​യു​ള്ള നി​ക്ഷേ​പം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 25 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ ഖ​ത്ത​റും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ ട്രേ​ഡ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റും സം​യു​ക്ത​മാ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. 2012 ൽ ​മൂ​ന്നാം പ​തി​പ്പി​ന് വേ​ദി​യാ​യ​തി​ന് ശേ​ഷം, 14 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് ലോ​ക നി​ക്ഷേ​പ സം​ഗ​മ​ത്തി​ന് ഖ​ത്ത​ർ വേ​ദി​യാ​കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ ക​മ്പ​നി മേ​ധാ​വി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, നി​ക്ഷേ​പ​ക​ർ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സ​ഞ്ചാ​ര ത​ട​സ്സ​ങ്ങ​ൾ, ഊ​ർ​ജ വി​ത​ര​ണ​ത്തി​ലെ​യും ച​ര​ക്കു​നീ​ക്ക​ത്തി​ലെ​യും വെ​ല്ലു​വി​ളി​ക​ൾ, ഗ​താ​ഗ​ത -ഇ​ൻ​ഷു​റ​ൻ​സ് ചെ​ല​വു​ക​ളു​ടെ വ​ർ​ധ​ന​വ് തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക -ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫോ​റം ന​ട​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​നും ബ​ദ​ൽ പാ​ത​ക​ൾ ക​ണ്ടെ​ത്താ​നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​ന് സ​മ്മേ​ള​നം പ്രാ​ധാ​ന്യം ന​ൽ​കും. ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​മാ​ണ് പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി. ഖ​ത്ത​റി​ന്റെ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണം, സാ​മ്പ​ത്തി​ക ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച, വി​ദേ​ശ നി​ക്ഷേ​പ ആ​ക​ർ​ഷ​ണം എ​ന്നി​വ മു​ന്നി​ൽ ക​ണ്ടാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണം.

ഏ​ഴ് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​യി 70 ല​ധി​കം സെ​ഷ​നു​ക​ളും സം​വാ​ദ​ങ്ങ​ളും ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. 211ഓ​ളം പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ഊ​ർ​ജം, അ​ടി​സ്ഥാ​ന സൗ​ക​ര്യം, സു​സ്ഥി​ര ധ​ന​കാ​ര്യം, ടൂ​റി​സം, സ്പേ​സ് ഇ​ക്കോ​ണ​മി തു​ട​ങ്ങി ആ​ഗോ​ള നി​ക്ഷേ​പ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ ച​ർ​ച്ച​യാ​കും. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ 'ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി​ന്റെ ഭാ​വി' എ​ന്ന സെ​ഷ​ൻ ഫോ​റ​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും ആ​ഗോ​ള നി​ക്ഷേ​പ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ മേ​ഖ​ല​യു​ടെ സ്ഥാ​നം ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ഈ ​സെ​ഷ​നി​ൽ വി​വി​ധ ജി.​സി.​സി മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Doha joins the World Investment Forum
Next Story