ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന് മെയിൽ
text_fieldsകഴിഞ്ഞവർഷം നടന്ന ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന്
ദോഹ: 'ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന്'പതിനെട്ടാം പതിപ്പ് മേയ് 24 മുതൽ 29 വരെ നടക്കുമെന്ന് ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ (ക്യു.എൻ.ടി.സി) പ്രഖ്യാപിച്ചു. കോവിഡിനെ തുടര്‍ന്ന് ആരോഗ്യവും സുരക്ഷയും നിലനിര്ത്തുന്നതിെൻറ ഭാഗമായി വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പുതിയ തീയതി അറിയിച്ചത്.
അതിഥികളുടെയും ജനങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനാണ് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന് മൂന്നു മാസത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബര്‍ അല്‍ബാക്കര്‍ അറിയിച്ചു. ഖത്തറിലെ പരിപാടികളുടെ കലണ്ടറിലെ പ്രധാനപ്പെട്ട എക്സിബിഷനുകളിലൊന്നാണ് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന്. കരകൗശല വൈദഗ്ധ്യത്തെ വിലമതിക്കുന്ന ഏതൊരാളും പങ്കെടുക്കേണ്ട വൻപരിപാടിയായി മേള മാറിയിട്ടുണ്ട്. ചാരുതയും പൈതൃകവും ആഡംബരവും ആസ്വദിക്കാനുള്ള അവസരമാണ് ഈ മേള.
കൂടുതല്‍ ഓഫറുകള്‍ ചേര്‍ത്ത് അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ സാന്നിധ്യത്തില്‍ മികവുറ്റ രീതിയില്‍ പരിപാടി നടത്താനാണ് സംഘാടകര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ മേളയിൽ 14 രാജ്യങ്ങളില്‍ നിന്നുള്ള 130ഓളം പ്രദര്‍ശകരാണ് പങ്കെടുത്തത്. 175 രാജ്യങ്ങളില്‍ നിന്നുള്ള 32000ലേറെ സന്ദര്‍ശകരാണ് 2020 പതിപ്പ് കാണാനെത്തിയത്. ഡയമണ്ട് വര്‍ക് ഷോപ്പുകളും യുവ ഖത്തരി ഡിസൈനര്‍മാരുടെ പവിലിയനുമെല്ലാം ചേര്‍ന്ന പ്രദര്‍ശനം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അതുല്യവുമായ ജ്വല്ലറി, വാച്ച് പരിപാടികളിലൊന്നായി മേള ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

