ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ സെപ്റ്റംബർ 28 മുതൽ
text_fieldsദോഹ: ലോകോത്തര ഡിസൈനുകളിലും ഏറ്റവും നവീനമായ രീതികളിലും രൂപകൽപ്പന ചെയ്ത ആഭരണങ്ങളും, ആഡംബര വാച്ചുകളുടെയും ശേഖരവുമായി ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ (ഡി.ജെ.ഡബ്ല്യു.ഇ) സെപ്റ്റംബർ 28 മുതൽ ഒക്ടോബർ മൂന്നു വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കും.
ഖത്തർ ടൂറിസം, വിസിറ്റ് ഖത്തറുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഡി.ജെ.ഡബ്ല്യു.ഇ 22ാമത് പതിപ്പിനാണ് ഇത്തവണ വേദിയൊരുങ്ങുന്നത്. നേരത്തേ മേയ് മാസത്തിൽ നിശ്ചയിച്ചിരുന്ന പരിപാടി തീയതി മാറ്റുകയായിരുന്നു. ആഭരണങ്ങളുടെയും ആഡംബര വാച്ചുകളുടെയും വലിയൊരു ശേഖരം ഉറപ്പാക്കി ലോകമെമ്പാടുമുള്ള പ്രമുഖ ജ്വല്ലറി ബ്രാൻഡുകളും വാച്ച് നിർമാതാക്കളും മറ്റ് ഡിസൈനർമാരും എക്സിബിഷനിൽ പങ്കെടുക്കും. വിവധ രാജ്യങ്ങളിൽനിന്നായി 500 ലധികം ബ്രാന്‍ഡുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരമ്പരാഗത ഖത്തരി ഡിസൈൻ, ക്ലാസിക്കൽ ഡിസൈനുകൾ എന്നിവയ്ക്കൊപ്പം അത്യാധുനിക മോഡലുകളും പ്രദർശനത്തിനുണ്ടാകും.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആഭരണ നിർമാതാക്കളും ഡിസൈനർമാരും വിൽപനക്കാരുമെല്ലാം പ്രദർശനത്തിന്റെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

