Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​യ​ർ​ന്ന വ​ള​ർ​ച്ച...

ഉ​യ​ർ​ന്ന വ​ള​ർ​ച്ച നേ​ടി ദോ​ഹ ഇ​ൻ​ഷു​റ​ൻ​സ്

text_fields
bookmark_border
Doha Insurance Group
cancel
camera_alt

ദോ​ഹ ഇ​ൻ​ഷു​റ​ൻ​സ് ഗ്രൂ​പ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ് ന​വാ​ഫ് നാ​സ​ർ ബി​ൻ ഖാ​ലി​ദ് ആ​ൽ​ഥാ​നി, പ്ര​സി​ഡ​ന്റ് ബ​സാം ഹു​സൈ​ൻ, സി.​ഇ.​ഒ ജാ​സിം അ​ൽ മു​ഫ്താ​ഹ് എ​ന്നി​വ​ർ പ​ങ്കെടുക്കു​ന്നു

ദോ​ഹ: മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച നേ​ട്ടം​ കൊയ്ത് ദോ​ഹ ഇ​ൻ​ഷു​റ​ൻ​സ് ഗ്രൂ​പ്. ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​ൽ 150 കോ​ടി റി​യാ​ൽ വ​രു​മാ​നം സൃ​ഷ്ടി​ച്ച് 2021നേ​ക്കാ​ൾ 2022ൽ 24 ​ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി ക​മ്പ​നി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ് ന​വാ​ഫ് നാ​സ​ർ ബി​ൻ ഖാ​ലി​ദ് ആ​ൽ​ഥാ​നി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ​യും ദു​ബൈ ബ്രാ​ഞ്ചി​ലെ​യും ഓ​പ​റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ള​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​ഹ​രി മൂ​ല്യ​ത്തി​ന്റെ 15 ശ​ത​മാ​നം കാ​ഷ് ഡി​വി​ഡ​ന്റ് ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്റെ നി​ർ​ദേ​ശം എ.​ജി.​എം അം​ഗീ​ക​രി​ച്ചു. ഒ​രു ഷെ​യ​റി​ന് 0.15 റി​യാ​ലാ​യാ​വും ലാ​ഭ​വി​ഹി​തം നി​ശ്ച​യി​ക്കു​ക. 2022 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 102.1 ദ​ശ​ല​ക്ഷം റി​യാ​ൽ ലാ​ഭം നേ​ടി​യ​താ​യി ശൈ​ഖ് ന​വാ​സ് പ്ര​സ്താ​വി​ച്ചു.

മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 39 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. ക​മ്പ​നി​യു​ടെ ആ​സ്തി​മൂ​ല്യ​ത്തി​ൽ 13 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. പു​തി​യ ​ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​യ​മ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ ദേ​ശീ​യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​താ​യും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha Insurance Group
News Summary - Doha Insurance Group achieved high growth
Next Story