Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദോഹ: ഇന്ത്യൻ അംബാസഡർ - വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്​ച

text_fields
bookmark_border
ദോഹ: ഇന്ത്യൻ അംബാസഡർ - വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്​ച
cancel
camera_alt

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ദീപക് മിത്തലുമായി വിദേശകാര്യ സഹമന്ത്രി സുൽതാൻ സബിൻ സഅദ് അൽ മുറൈഖി കൂടിക്കാഴ്​ച നടത്തുന്നു

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ദീപക് മിത്തലിൽ നിന്നും വിദേശകാര്യ സഹമന്ത്രി സുൽതാൻ സബിൻ സഅദ് അൽ മുറൈഖി ഔദ്യോഗിക രേഖകൾ ഏറ്റുവാങ്ങി.

ദീപക് മിത്തൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി പദവിയിലായിരുന്നു. പാക്കിസ്​ഥാൻ, അഫ്ഗാനിസ്​ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഫോറിൻ സർവീസ്​ 1998 ബാച്ചുകാരനാണ്​.

സ്​ഥാനമൊഴിഞ്ഞ ഇന്ത്യൻ സ്​ഥാനപതി പി. കുമരൻ, സിംഗപ്പൂർ ഹൈക്കമ്മീഷണറായാണ്​ സ്​ഥാനമേൽക്കുന്നത്​. ഇന്ത്യക്ക് പുറമേ തുർക്കി, സുഡാൻ എന്നീ രാജ്യങ്ങളും ദോഹയിൽ പുതിയ അംബാസഡർമാരെ നിയമിച്ചിട്ടുണ്ട്. തുർക്കിയുടെ പുതിയ അംബാസഡറായി മെഹ്​മത് മുസ്​തഫ ഗോക്സു, സുഡാൻ അംബാസഡറായി അബ്ദുൽ റഹീം അൽ സിദ്ദിഖ് മുഹമ്മദ് എന്നിവരാണ് ചുമതലയേറ്റത്.

പുതിയ അംബാസഡർമാർക്ക് ചുമതലകളിൽ വിജയാശംസകൾ നേർന്ന സുൽതാൻ സഅദ് അൽ മുറൈഖി, വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള എല്ലാ പിന്തുണകളും ഉറപ്പുനൽകുന്നതായും വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story