‘നമ്മുടെ അടുക്കളത്തോട്ടം’ ദോഹ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 17ന്
text_fieldsദോഹ: ‘നമ്മുടെ അടുക്കളത്തോട്ടം’ ദോഹ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2023 സീസൺ ഒമ്പതിന് തയാറെടുക്കുന്നു. ഫെബ്രുവരി 17ന് ഡി.പി.എസ് മൊണാർക്ക് ഇന്റർനാഷനൽ സ്കൂൾ അങ്കണത്തിൽ വൈകീട്ട് അഞ്ചിനാണ് മേള സംഘടിപ്പിക്കുന്നത്. സ്കൂൾ അങ്കണത്തിൽ പ്രസന്റിങ് പാർട്ണറായ സ്കൈ ജ്വല്ലറിയുമായി ചേർന്ന് നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ മൊണാർക്ക് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ അസ്ന നഫീസ് ഉദ്ഘാടനം ചെയ്യും.
മേളയോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യമേളയിൽ വീടുകളിൽ പാകംചെയ്ത രുചികരമായ വിഭവങ്ങളുണ്ടാകും. ഇതിനു പുറമെ അടുക്കളത്തോട്ടം അംഗങ്ങൾ വിളയിച്ചെടുത്ത ജൈവ പച്ചക്കറികളുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. പിന്നണിഗായിക മൃദുല വാര്യർ നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

