Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബീജിങ്...

ബീജിങ് വിമാനത്താവളവുമായി കൈകോർത്ത് ദോഹ ഹമദ് വിമാനത്താവളം

text_fields
bookmark_border
ബീജിങ് വിമാനത്താവളവുമായി കൈകോർത്ത് ദോഹ ഹമദ് വിമാനത്താവളം
cancel
Listen to this Article

ദോഹ: ബീജിങ് ഡാക്സിങ് ഇന്റർനാഷനൽ എയർപോർട്ടുമായി കൈകോർത്ത് ദോഹയിലെ ഹമദ് ഇന്റർനാഷനൽ എയർപോർട്ട്. സഹോദര സഹകരണ ബന്ധം സ്ഥാപിക്കുന്ന ധാരണപത്രത്തിൽ ഇരു എയർപോർട്ടുകളും ഒപ്പുവെച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും ചൈന സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും തമ്മിലാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.

ഈ പങ്കാളിത്തത്തിലൂടെ ഖത്തർ-ചൈന സഹകരണം മെച്ചപ്പെടുത്താനും ദോഹ വഴിയുള്ള ആഗോള വ്യോമഗതാഗതം വികസിപ്പിക്കാനും സാധിക്കും. ധാരണപത്രത്തിന് കീഴിൽ, ഇരു വിമാനത്താവളങ്ങളും യാത്രക്കാരുടെയും കാർ​ഗോ നീക്കങ്ങളുടെയും വർധന ഉറപ്പാക്കുന്നതിനായി സംയുക്ത പദ്ധതികൾ പിന്തുടരും.

ചൈന സതേൺ എയർലൈൻസുമായി ഖത്തർ എയർവേസ് ഒരു പങ്കാളിത്ത കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. വിമാനത്താവള പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യ, സേവന രൂപകൽപന, നവീകരണം എന്നിവയിൽ സഹകരണം വർധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airporthamad airportBeijingdohaCivil Aviation DepartmentChinaQatar Civil Aviation Authority
News Summary - Doha Hamad Airport joins hands with Beijing Airport
Next Story