ദോഹ ഫോറം തുടങ്ങി: അഭയാർത്ഥി ഭീകരവാദിയല്ല - അമീർ
text_fieldsദോഹ: അഭയാർത്ഥികൾ ഭീകരവാദികളാണെന്ന വാദം അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. ദാരിദ്യ്രമല്ല അഭയാർത്ഥികളുടെ യഥാർഥ പ്രശ്നം. അടിച്ചമർത്തലും അനീതിയുമാണ് യഥാർതഥ പ്രശ്നമെന്നും അമീർ അഭിപ്രായപ്പെട്ടു. പതിനേഴാമത് ദോഹ ഫോറം സമ്മിറ്റ് ദോഹയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വികസനം, സ്ഥിരത അഭയാർത്ഥി പ്രശ്നങ്ങൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മിറ്റിൽ മേഖലയിലെ അഭയാർത്ഥി
പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച നടക്കുന്നത്.
പതിനായിരങ്ങളാണ് ലോകത്ത് അഭയാർത്ഥികളായി കഴിയുന്നത് എന്ന് അമീർ പറഞ്ഞു. അവർ മനുഷ്യ വംശത്തിന് തന്നെ ചോദ്യം ചിഹ്നമായി മാറിയിരിക്കുന്നു ഈ പ്രവാഹം. ദാരിദ്യ്രമാണ് ഇവരുടെ പ്രശ്നമെന്ന് പറഞ്ഞ് അവഗണിക്കാവുന്നതല്ല ഇതെന്ന് അമീർ അഭിപ്രായപ്പെട്ടു. ജീവിക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതും അടിച്ചമർത്തപ്പെടുന്നതും അനീതിക്ക് ഇരയാകുന്നതുമാണ് അഭയാർത്ഥികളുടെ യഥാർത്ഥ പ്രശ്നമെന്ന് അമീർ ശൈഖ് തമീം വ്യക്തമാക്കി. ഈ പ്രശ്നം പുതുതായി രൂപപ്പെട്ടതല്ല. അഭയാർത്ഥികളുടെ പ്രശ്നത്തെ സാമാന്യവൽക്കരിക്കുന്നത് നാം അവസാനിപ്പിക്കണം.അഭയാർത്ഥികളുടെ ഒഴുക്ക് കാരണം ഇന്ന് ലോകത്ത് പല തരത്തിലുളള ചർച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇന്നിത് ഒരു രാജ്യത്തിെൻറ പ്രശ്നമായി ഒതുങ്ങുന്നതല്ല. ആഗോള തലത്തിൽ തന്നെ പരിഹാരം കാണേണ്ട വിഷയമാണ്.
അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. പ്രദേശിക പ്രശ്നങ്ങളും ഗോത്രപരമായ പ്രശ്നങ്ങളും അടക്കം നിരവധി കാരണങ്ങൾ അതിനുണ്ട്. 1948 മുതൽ ഫലസ്തീൻ ജനത അഭയാർത്ഥികളായി കൊണ്ടിരിക്കുന്നു. സ്വന്തം രാജ്യത്തുനിന്ന് തൂത്തെറിയപ്പെടുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നതാണ് ഫലസ്തീനികളായ അഭയാർത്ഥികളുടെ കഥയെന്നും അമീർ തെൻറ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നീണ്ട നാളത്തെ യുദ്ധത്തിെൻറ കൊടും കെടുതിയാണ് ഇറാഖി ജനതയെ അഭയാർത്ഥികളാക്കിയത്.
സിറിയയിൽ ദിനേനെമെന്നോണം പതിനായിരങ്ങളാണ് യുദ്ധക്കെടുതി കാരണം അഭയാർത്ഥികളായി തീരുന്നത്. നാനാ ഭാഗത്ത് നിന്നുള്ള പ്രതിരോധം കാരണം മനുഷ്യർ സമീപ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി കുടിയേറാൻ ശ്രമിക്കുകയാണ്. ഭരണകൂടം നടത്തുന്ന ഭീകരതക്ക് ഇരയാകുന്നവരാണ് കൂടുതലായി ഇത്തരം ക്യാമ്പുകളിൽ എത്തിച്ചേരുന്നത്. അധിനിവേശ സൈന്യങ്ങളുടെ കടന്ന് കയറ്റവും ഇതിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് അമീർ അഭിപ്രായപ്പെട്ടു. ഖത്തർ അഭയാർത്ഥി വിഷയത്തിൽ എന്നും മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആഗോള തലത്തിൽ അഭയാർത്ഥികളുടെ പുനരധിവാസ കാര്യത്തിൽ എന്നും ഇന്നും ഖത്തർ ഏറ്റവും ഗുണപരമായ സമീപനമാണ് ആഗ്രഹിക്കുന്നതും നടപ്പിൽ വരുത്തുന്നതും. സിറിയൻ ജനതയുടെ കാര്യത്തിൽ രാഷ്ട്രീയപരമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന സമീപനമാണ് തങ്ങൾക്കുള്ളതെന്ന് അമീർ ശൈഖ് തമീം വ്യക്തമാക്കി.
നീതിയും സ്വാതന്ത്ര്യവും സിറിയൻ ജനതക്ക് ലഭ്യമാകണം. സിറിയൻ ഭരണകൂടം ഭൂമിശാസ്ത്രം മാറ്റി വരക്കാനാണ് ശ്രമിക്കുന്നത്. ജനതയുടെ ആഗ്രഹത്തിനനസരിച്ചുള്ള നിലപാട് മാറ്റം ഇനിയും അവർക്ക് ഉണ്ടായിട്ടില്ലെന്നും അമീർ കുറ്റപ്പെടുത്തി. വികസനവും സ്ഥിരതയും പരസ്പരം പൂരകങ്ങളാണ്. വികസനമില്ലാതെ സ്ഥിരതയില്ല. സ്ഥിരതയില്ലാതെ വികസനവും സാധ്യമല്ല. നിയമം അംഗീകരിക്കുന്ന മാതൃകാ ഭരണാധികാരിക്ക് മാത്രമേ സുസ്ഥലരിതയും വികസനവും നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. അഴിമതിയും അരാജകത്വവും ഇല്ലായ്മ ചെയ്യാൻ നീതിമാനമായ ഭരണാധികാരിക്ക് മാത്രമേ കഴിയൂവെന്നും അമീർ ശൈഖ് തമീം അഭിപ്രായപ്പെട്ടു. അഭയാർത്ഥി പ്രവാഹത്തിന് പിന്നിൽ ഭീകരവാദമെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. ഭീരവാദം സൃഷ്ടിക്കപ്പെടുന്നതിന് രാഷ്ട്രീയപരമായ നിരവധി കാരണങ്ങളുണ്ടെന്ന് അമീർ അഭിപ്രായപ്പെട്ടു. ഇതിെൻറ ഏതെങ്കിലും മതത്തിനോ തത്വ ശാസ്ത്രങ്ങൾക്കോ പങ്കുണ്ടെന്ന പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്. അന്താരാട്ര തലത്തിൽ തന്നെ ശക്തമായ നീക്കം അഭയാർത്ഥി പ്രശ്നം പരിഹരിക്കുന്നതിൽ ഉണ്ടാകണമെന്ന് അമീർ ശൈഖ് തമീം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
