ദോഹ ഫോറം; ഖത്തർ അമീർ മുഖ്യാതിഥി ഇന്ന് ആരംഭിക്കുന്ന പരിപാടിയിൽ 6000ത്തിലധികം പേർ പങ്കെടുക്കും
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: തലസ്ഥാന നഗരിയായ ദോഹയിൽ നടക്കുന്ന 23ാമത് ദോഹ ഫോറത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മുഖ്യാതിഥിയായി പങ്കെടുക്കും. ശനിയാഴ്ച രാവിലെ ഷെറാട്ടൺ ഹോട്ടലിൽ ആരംഭിക്കുന്ന ഫോറം ലോകത്തിൽ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളും നയകർത്താക്കളും ഒത്തുചേർന്ന് സമകാലിക രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യും.
ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹമ, സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ലബനീസ് പ്രധാനമന്ത്രി നവാഫ് സലാം, തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സി.ഇ.ഒ ബോർഗെ ബ്രെൻഡെ, മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
"നീതി ഉറപ്പാക്കൽ: പുരോഗതിയിലേക്ക്" എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളത്തിൽ 6000ത്തിലധികം പേർ പങ്കെടുക്കും.
നയതന്ത്രം, വികസനം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ എല്ലാവരെയും സംയോജിപ്പിച്ച് എങ്ങനെ പുരോഗതി കൈവരിക്കാമെന്ന് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാനവേദിയായി ദോഹ ഫോറം നിലകൊള്ളുന്നുവെന്ന് എക്സിക്യുട്ടിവ് ഡയറക്ടർ മുബാറക് അജ് ലാൻ അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

