Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ ഫോ​റം ഇ​ന്നു...

ദോ​ഹ ഫോ​റം ഇ​ന്നു മു​ത​ൽ; അ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
ദോ​ഹ ഫോ​റം ഇ​ന്നു മു​ത​ൽ; അ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും
cancel
camera_alt

ദോ​ഹ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ദോ​ഹ​യി​ലെ​ത്തി​യ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ട​റ​സി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്രോ​ട്ടോ​കോ​ൾ ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം യൂ​സു​ഫ് ഫ​ഖ്റൂ സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: ലോ​ക​നേ​താ​ക്ക​ളും ചി​ന്ത​ക​രും സാ​മ്പ​ത്തി​ക-​രാ​ഷ്ട്രീ​യ വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടെ സ​മ്മേ​ളി​ക്കു​ന്ന ​21ാമ​ത് ദോ​ഹ ഫോ​റ​ത്തി​ന് ​ശ​നി​യാ​ഴ്ച തു​ട​ക്കം. ‘കൂ​ട്ടാ​യ്മ​യു​ടെ ഭാ​വി പ​ടു​ത്തു​യ​ർ​ത്താം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന ഫോ​റം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദോ​ഹ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യ ച​ർ​ച്ച​ക​ളാ​ൽ സ​മ്പ​ന്ന​മാ​കു​ന്ന ഫോ​റം ചേ​രു​ന്ന​ത്. ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ര​ണ്ടു മാ​സം പി​ന്നി​ടു​ക​യും മ​ര​ണ സം​ഖ്യ 16,000 ക​വി​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല നേ​രി​ടു​ന്ന രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ളും ഭാ​വി​യും ഫോ​റ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. ഇ​തി​നു പു​റ​മെ, നി​ല​വി​ലെ അ​ന്താ​രാ​ഷ്ട്ര സാ​ഹ​ച​ര്യ​ങ്ങ​ളും ലോ​കം നേ​രി​ടു​ന്ന രാ​ഷ്ട്രീ​യ, കാ​ലാ​വ​സ്ഥാ വെ​ല്ലു​വി​ളി​ക​ൾ സം​ബ​ന്ധി​ച്ചും ഫോ​റം ച​ർ​ച്ച ന​ട​ത്തും.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ന്ത്രി​മാ​ർ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ, ബി​സി​ന​സ് ത​ല​വ​ന്മാ​ർ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു നി​ര അ​തി​ഥി​ക​ളാ​യി എ​ത്തു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം, സു​ര​ക്ഷ, സ​ാമ്പ​ത്തി​ക ​ന​യം, വി​ക​സ​നം, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഡാ​റ്റ പ്രൈ​വ​സി, നി​ർ​മി​ത ബു​ദ്ധി, സ​സ്റ്റ​യ്ന​ബി​ലി​റ്റി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും ര​ണ്ടു ദി​വ​സ​ത്തെ പ്ര​ധാ​ന ച​ർ​ച്ച​ക​ൾ. 18 പ്ര​ധാ​ന സെ​ഷ​നു​ക​ളാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്.

35ഓ​ളം അ​നു​ബ​ന്ധ സെ​ഷ​നു​ക​ൾ, വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ൾ, ശി​ൽ​പ ശാ​ല എ​ന്നി​വ​യും ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യു​ണ്ട്. രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സെ​ഷ​നു പി​ന്നാ​ലെ, ‘മി​ഡി​ൽ ഈ​സ്റ്റി​ന് ഇ​പ്പോ​ൾ’ എ​ന്ന വി​ഷ​യ​ത്തോ​ടെ​യാ​വും സെ​ഷ​നു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ഫ​ല​സ്തീ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ഷ​ത​യ്യ്, ജോ​ർ​ഡ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​യ്മ​ൻ അ​ൽ സ​ഫാ​ദി, യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്റ് ഡെ​നി​സ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് ഫ​ല​സ്തീ​ൻ രാ​ഷ്ട്രീ​യ അ​നി​വാ​ര്യ​ത, അ​ഫ്ഗാ​നി​ലെ സ്ത്രീ ​വി​ദ്യാ​ഭ്യാ​സം, ഊ​ർ​ജ വി​ഷ​യ​ങ്ങ​ൾ, ഏ​ഷ്യ-​ജി.​സി.​സി പ​ങ്കാ​ളി​ത്തം, സി​റി​യ പ്ര​തി​സ​ന്ധി തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ലോ​കോ​ത്ത​ര വ്യ​ക്തി​ത്വ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന സെ​ഷ​നു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​ർ, അ​ക്കാദ​മി​ക് വി​ദ​ഗ്ധ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു നി​ര​യെ​യാ​ണ് പാ​ന​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗ​ുട്ടറ​സ് ശ​നി​യാ​ഴ്ച ദോ​ഹ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doha ForumInaugurateAamir
News Summary - Doha Forum from today; Aamir will inaugurate
Next Story