ദോഹ ഫ്ലൈറ്റ് റീജ്യന് അന്താരാഷ്ട്ര അംഗീകാരം
text_fieldsദോഹ: ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജ്യനും (എഫ്.ഐ.ആർ), ദോഹ സെർച് ആൻഡ് റെസ്ക്യൂ റീജ്യനും (എസ്.ആർ.ആർ) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഖത്തർ നിർദേശത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കൗൺസിൽ തത്ത്വത്തിൽ അംഗീകാരം നൽകി. ഇതിൽ ഖത്തറിെൻറ പരമാധികാരത്തിലുള്ള വ്യോമമേഖലയും ഉൾപ്പെടും. ഐ.സി.എ.ഒ സമിതിയുടെ 223ാമത് സെഷനിലാണ് ഖത്തർ നിർദേശത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
ഖത്തറിെൻറ പരമാധികാരത്തിനു കീഴിലുള്ള വ്യോമമേഖലയിൽ അയൽരാജ്യത്തിന് പ്രാതിനിധ്യം നൽകുന്ന നിലവിലെ തീരുമാനം പിൻവലിക്കണമെന്നും ഖത്തറിെൻറ നിർദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഷികാഗോ കൺവെൻഷൻ 11ാമത് അനുബന്ധത്തിലെ 2.1.1 ഖണ്ഡിക അടിസ്ഥാനമാക്കിയാണ് ഖത്തറിെൻറ നിർദേശം.ഷികാഗോ കൺവെൻഷനിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം ഖത്തറിന് അതിെൻറ പരമാധികാര മേഖലയിൽ ദോഹ എഫ്.ഐ.ആർ, എസ്.ആർ.ആർ സ്ഥാപിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വിലയിരുത്തി.
മേഖലയിൽ സുരക്ഷിതവും സുസ്ഥിരവുമായ വ്യോമ ഗതാഗത പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും ആഗോള വ്യോമ ഗതാഗത മേഖല ശക്തിപ്പെടുത്താനുള്ള ഖത്തറിെൻറ പ്രതിബദ്ധതയുമാണ് ഖത്തർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

