Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്...

ലോകകപ്പ് ആവേശത്തിലലിയാൻ ദോഹ ഫെസ്റ്റിവൽ സിറ്റി

text_fields
bookmark_border
ലോകകപ്പ് ആവേശത്തിലലിയാൻ ദോഹ ഫെസ്റ്റിവൽ സിറ്റി
cancel

ദോഹ: ലോകം കാൽപന്ത് കളിയാരവങ്ങളിൽ മുങ്ങുമ്പോൾ കഴിഞ്ഞ ലോകകപ്പിന് ആതിഥ്യമരുളിയ ഖത്തറിന് ഗൃഹാതുരത്വം. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ‘ഹല ബിൽ ഫാൻസ്’ എന്ന പേരിൽ ഫുട്ബാൾ ഫാൻ സോണുകളുടെ പ്രവർത്തനം വ്യാഴാഴ്ച ആരംഭിക്കും. ജൂലൈ 19 വരെ മാൾ ഫുട്ബാൾ തീമിൽ അലങ്കരിക്കും. മത്സരങ്ങളുടെ തത്സമയ പ്രദർശനം, ഇന്ററാക്ടീവ് ചലഞ്ചുകൾ, വിനോദ പരിപാടികൾ, ഇൻസ്റ്റലേഷനുകൾ, ഗെയിം സോണുകൾ, ഇന്ററാക്ടീവ് സോൺ, വി.ആർ ഫുട്ബാൾ ചലഞ്ച്, തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

ഫുട് പൂൾ, ഫുട് ഗോൾഫ്, ഫുട് ബൗളിംഗ്, ടാർഗറ്റ് വാൾ, ഹെഡർ ചലഞ്ച് തുടങ്ങിയ ഉൾക്കൊള്ളുന്നതാണ് ഇന്ററാക്ടീവ് ഗെയിം സോൺ. കിഡ്സ് പ്ലേ സോണിൽ ഫേസ് പെയിന്റിങ്, ലെഗോ ഫുട്ബോൾ നിർമ്മിതി, ടോയ് പ്ലേ തുടങ്ങിയവയുണ്ടാകും. എല്ലാ പ്രവർത്തനങ്ങളും സൗജന്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohagulfnewsqatar​Doha Festival Citygulfnewsmalayalam
News Summary - Doha Festival City gets into the World Cup spirit
Next Story