ദോഹ എക്സ്പോ; മെട്രോ വഴി എക്സ്പോ വേദിയിലേക്ക്
text_fieldsRepresentational Image
ദോഹ: ആറു മാസക്കാലം രാവിലും പകലിലുമായി പ്രദർശന വേദിയാകുന്ന ദോഹ എക്സ്പോയിലേക്ക് സ്വദേശികൾക്കും വിദേശികൾക്കും പ്രവേശനം സൗജന്യമാണ്. എക്സ്പോ വേദിയിൽ ഏറ്റവും എളുപ്പത്തിൽ എത്താനും സൗകര്യമുണ്ട്. ദോഹ മെട്രോയിൽ കോർണിഷ്, അൽ ബിദ സ്റ്റേഷനുകളിൽ ഇറങ്ങി പ്രദർശന വേദിയിലെത്താം. കോർണിഷിൽ എക്സിറ്റ് മൂന്ന് ഗേറ്റ് വഴിയും അൽ ബിദയിൽ എക്സിറ്റ് രണ്ട് വഴിയും പുറത്തിറങ്ങാവുന്നതാണ്. റെഡ്, ഗ്രീൻ ലൈൻ മെട്രോകളിലൂടെ തന്നെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താം. കൾചറൽ സോണിൽ എത്താൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് റെഡ്, ഗ്രീൻ ലൈനിൽ കയറി അൽ ബിദയിൽ ഇറങ്ങാം. ഇന്റർനാഷനൽ സോണിൽ എത്താൻ ആഗ്രഹിക്കുന്ന സന്ദർശകർ റെഡ് ലൈനിൽ കോർണിഷ് സ്റ്റേഷനിൽ ഇറങ്ങണം.