ദോഹ പ്രഖ്യാപനം: ആഗോളപദ്ധതികൾ വൻവിജയം
text_fieldsമേജര്‍ ജനറല്‍ ഡോ. അബ്ദുല്ല യൂസുഫ് അല്‍ മാല്
ദോഹ: ദോഹ പ്രഖ്യാപനം നടപ്പാക്കാനുള്ള ആഗോള പദ്ധതികള്‍ വന്‍വിജയമായതായി ആഭ്യന്തര മന്ത്രിയുടെ ഉപദേശകനും ദോഹ പ്രഖ്യാപനം നടപ്പാക്കുന്ന ഫോളോഅപ് കമ്മിറ്റിയുടെ തലവനുമായ മേജര്‍ ജനറല്‍ ഡോ. അബ്ദുല്ല യൂസുഫ് അല്‍ മാല് പറഞ്ഞു. ഖത്തറിെൻറ രാഷ്ട്രീയ നേതൃത്വത്തിെൻറ വിവേകവും ദീര്‍ഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടിെൻറ ഫലവുമാണ് ദോഹ പ്രഖ്യാപനത്തിെൻറ വിജയം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2015 ഏപ്രിലിലാണ് ദോഹയില്‍ ക്രൈം പ്രിവന്‍ഷന്‍, ക്രിമിനല്‍ ജസ്റ്റിസ് സംബന്ധിച്ച 13ാമത് കോണ്‍ഗ്രസ് അരങ്ങേറിയത്. തുടര്‍ന്ന് യു.എന്‍.ഒ.ഡി.സിയുമായി സഹകരിച്ച് ദോഹ പ്രഖ്യാപനം നടപ്പാക്കാനുള്ള ആഗോള പദ്ധതിക്ക് അമീര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഘടിത കുറ്റകൃത്യങ്ങള്‍, അഴിമതി, മയക്കുമരുന്ന്, ഭീകരത എന്നിവ നേരിടുന്നതിന് വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ സഹായിക്കുകയും ദൃഢവും സുതാര്യവുമായ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകള്‍ കെട്ടിപ്പടുക്കുകയുമായിരുന്നു ലക്ഷ്യം.
യു.എന്‍.ഒ.ഡി.സിയുെട ചരിത്രത്തില്‍ ഒരു രാജ്യം ധനസഹായം നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. 2016-20 കാലത്താണ് പദ്ധതി നടപ്പാക്കിയത്. ജുഡീഷ്യറിയുടെ സമഗ്രത, നീതിക്കുള്ള വിദ്യാഭ്യാസം, കായിക രംഗത്തെ കുറ്റകൃത്യങ്ങള്‍ തടയല്‍, തടവുകാരുടെ പുനരധിവാസം എന്നീ നാല് പ്രധാന ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇതു നടപ്പിലാക്കുന്നത്.
ആഗോള പദ്ധതിയുടെ ഭാഗമായി 190 രാജ്യങ്ങളിലെ രണ്ടര ദശലക്ഷം പേര്‍ക്കാണ് പ്രയോജനം ലഭിച്ചതെന്ന് ഏറ്റവും പുതിയ യു.എന്‍.ഒ.ഡി.സി സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.4 ദശലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ സാമഗ്രികള്‍ ലഭ്യമായത്. 11,000ത്തിലധികം യുവാക്കള്‍ക്കാണ് കായിക വിനോദത്തിലൂടെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിശീലനം നൽകിയതെന്നും 1500ലേറെ ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും ജുഡീഷ്യല്‍ സമഗ്രത സംബന്ധിച്ച പരിശീലനം നൽകിയതായും അല്‍മാല്‍ അറിയിച്ചു.
ഇതടക്കം ഐക്യരാഷ്ട്രസഭയുടെ വിവിധ പ്രവർത്തനങ്ങളുമായി ഖത്തർ എന്നും സഹകരിക്കുന്നുണ്ട്. 1971ൽ ഖത്തർ ഐക്യരാഷ്ട്ര സഭയിൽ ചേർന്നതുമുതൽ ഖത്തറും യു.എന്നും തമ്മിൽ മികച്ച ബന്ധമാണ് നിലനിർത്തിപ്പോരുന്നത്. ആ വർഷംതന്നെ ന്യൂയോർക്കിലെ സഭയിൽ ഖത്തറിെൻറ സ്ഥിരംപ്രതിനിധി സംഘവും ഉണ്ടായിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾക്കായി ഖത്തർ ഈ വർഷം ആകെ സംഭാവന നൽകുന്നത് 62.780 മില്യൺ ഡോളർ ആണ്. ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികൾക്കായാണ് ഇത്രയധികം തുക ഖത്തർ നൽകുന്നത്. ഭീകരവിരുദ്ധ ഓഫിസിന് 15 മില്യൻ ഡോളർ, മാനുഷിക പ്രവർത്തനങ്ങൾക്കായുള്ള ഓഫിസിന് 10 മില്യൺ ഡോളർ, യു.എൻ.ആർ.ഡബ്ല്യു.എക്ക് എട്ട് മില്യൺ ഡോളർ, അഭയാർഥികൾക്കായുള്ള യു.എൻ. ഹൈകമീഷണർക്ക് എട്ട് മില്യൺ ഡോളർ, യു.എന്നിെൻറ വികസനപ്രവൃത്തികൾക്ക് അഞ്ച് മില്യൺ ഡോളർ എന്നിങ്ങനെയാണ് സഹായം.
യൂനിസെഫിന് നാല് മില്യൺ, മനുഷ്യാവകാശപ്രവർത്തനങ്ങൾക്ക് ഒരു മില്യൺ, സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ടിന് ഒരു മില്യൺ, റെസിഡൻറ് കോഓഡിനേറ്റർ സംവിധാനത്തിനുള്ള ഫണ്ടിനായി ഒരു മില്യൺ, കുട്ടികൾക്കും സായുധസംഘർഷങ്ങക്ക് ഇരയായവർക്കും സഹായം നൽകാനായി അഞ്ച് മില്യൺ, യു.എൻ സെക്രട്ടറി ജനറലിെൻറ യുവാക്കൾക്കായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് അഞ്ച് മില്യൺ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ വിവിധ അനുബന്ധ സംഘടനകൾക്കും പദ്ധതികൾക്കുമായാണ് ഖത്തറിെൻറ സഹായം ഇത്തരത്തിൽ എത്തുക. ഐക്യരാഷ്ട്രസഭയുടെ മൾട്ടി പാർട്ണർ ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകുന്ന രാജ്യങ്ങളിൽ അറബ് രാജ്യങ്ങളിൽ ഒന്നാമത് ഖത്തറാണ്. ലോകതലത്തിൽ ആറാംസ്ഥാനവുമുണ്ട്. ഐക്യരാഷ്ട്ര സഭയുെട നിരവധി അനുബന്ധ സ്ഥാപനങ്ങളുെട ഓഫിസുകൾ ദോഹയിൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

