Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ ബു​ക്ക് ഷെ​ൽ​ഫ്...

ദോ​ഹ ബു​ക്ക് ഷെ​ൽ​ഫ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ദോ​ഹ ബു​ക്ക് ഷെ​ൽ​ഫ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

ദോ​ഹ ബു​ക്ക് ഷെ​ൽ​ഫ് പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്


ദോ​ഹ: സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ ഖ​ത്ത​റും ഗേ​ൾ​സ് ഇ​ന്ത്യ ഖ​ത്ത​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്ത​ക കൈ​മാ​റ്റ പ​രി​പാ​ടി​യാ​യ ദോ​ഹ ബു​ക്ക് ഷെ​ൽ​ഫ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ​യും ഒ​ന്നു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ഉ​പ​യോ​ഗി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റു​ന്ന പ​ദ്ധ​തി​യാ​ണ് ദോ​ഹ ബു​ക്ക് ഷെ​ൽ​ഫ്. siq.cicqatar.org എ​ന്ന​പേ​രി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വെ​ബ് പോ​ർ​ട്ട​ൽ മു​ഖേ​ന​യാ​ണ് പാ​ഠ​പു​സ്ത​ക കൈ​മാ​റ്റം ന​ട​ക്കു​ക. ഉ​പ​യോ​ഗി​ച്ച പു​സ്ത​കം കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് പു​സ്ത​കം സം​ഭാ​വ​ന ചെ​യ്യാ​നും, ഈ ​അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ പു​സ്ത​കം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ്വീകരിക്കാനും പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

പു​സ്ത​കം ആ​വ​ശ്യ​മു​ള്ള​വ​ർ പോ​ർ​ട്ട​ലി​ലെ ഫൈ​ൻ​ഡ് ബു​ക്സ് എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ച്ച് റി​ക്വ​സ്റ്റ് ചെ​യ്താ​ൽ സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ​ക്ക്‌ പോ​ർ​ട്ട​ലി​ൽ നി​ന്നും റി​ക്വ​സ്റ്റ് സം​ബ​ന്ധ​മാ​യ മെ​സേ​ജ് ല​ഭി​ക്കും. റി​ക്വ​സ്റ്റ് പ​രി​ശോ​ധി​ച്ച് റി​ക്വ​സ്റ്റി​ന് അ​പ്രൂ​വ് ന​ൽ​കു​ന്ന​തോ​ടെ സം​ഭാ​വ​ന ന​ൽ​കി​യ ആ​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ​ക്കും വാ​ട്സ്ആ​പ്പ് വ​ഴി ബ​ന്ധ​പ്പ​ട്ട് പു​സ്ത​കം കൈ​മാ​റ്റം ചെ​യ്യാം ദോ​ഹ ബു​ക്ക് ഷെ​ൽ​ഫ് പോ​സ്റ്റ​ർ റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ, സി. ​സാ​ദി​ഖ് അ​ലി, എ.​എം. ശു​കൂ​ർ, സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ളാ​യ അ​മ​ൻ ഷ​ഹീ​ൻ, ഫൈ​ഹാ​ൻ, ഗേ​ൾ​സ് ഇ​ന്ത്യ ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ളാ​യ ന​ഷ് വ ​ഇ​ബ്രാ​ഹിം, അ​യി​ഷ ഗാ​ലി​ബ്‌, ഹ​യ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohagulfnewsqatar​gulfnewsmalayalam
News Summary - Doha Bookshelf Poster Release
Next Story