ദോഹ പുസ്തകമേള: കുട്ടികൾക്കും പ്രവേശനം അനുവദിച്ചു
text_fieldsദോഹ ഇന്‍റർനാഷനൽ ബുക്ഫെയർ
ദോഹ: മുപ്പത്തി ഒന്നാമത് ദോഹ പുസ്തകമേളയിൽ ചൊവ്വാഴ്ച മുതൽ കുട്ടികൾക്കും പ്രവേശനം അനുവദിച്ചു. മേള അവസാനിക്കുന്ന ദിവസമായ ജനുവരി 22 വരെ കുട്ടികൾക്കും മുൻകൂർ രജിസ്റ്റർ ചെയ്തുകൊണ്ട് പ്രവേശനം നൽകുമെന്ന് സംഘാടകർ അറിയിച്ചു. നേരത്തെ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് കുട്ടികളെ മേളയിൽ പ്രവേശിപ്പിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടെത്തുന്ന കുട്ടികൾക്ക് വൈകീട്ട് നാല് മുതൽ രാത്രി ഒമ്പത് വരെ മേള ആസ്വദിക്കാം. മേളയിൽ ഒരേസമയം പ്രവേശിക്കാവുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ട്. പരമാവധി ശേഷിയുടെ 15 ശതമാനം കുട്ടികൾക്കാണ് മേളയിൽ ഒരേസമയം സന്ദർശനം നടത്താൻ കഴിയുക. പരമാവധി ശേഷി 2000 ആയതിനാൽ 300 കുട്ടികൾക്കുവരെ ഒരേസമയം മേളയിലെത്താം. കുട്ടികളുടെ കൂടെ രക്ഷിതാക്കളോ അധ്യാപകരോ ഉണ്ടായിരിക്കണമെന്ന നിബന്ധനയും സംഘാടകർ മുന്നോട്ടുവെച്ചിട്ടുണ്ട്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. https://31.dohabookfair.qa/en/visitors/children-under-the-age-of-12-gistration/ ലിങ്ക് വഴി കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

