ദോഹ പുസ്തകമേളക്ക് ഇന്ന് കൊടിയിറക്കം
text_fields ഡി.ഇ.സി.സിയിൽ നടക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തക മേളയിൽനിന്ന്
ദോഹ: ഒമ്പതു ദിവസമായി ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ പുസ്തക പ്രേമികൾക്ക് വായനാ വിരുന്നൊരുക്കിയ 33ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ശനിയാഴ്ച കൊടിയിറക്കം. ഖത്തറിലെയും മേഖലയിലെ വിവിധ രാജ്യങ്ങളിലെയും സന്ദർശകർക്കായി വൈവിധ്യമാർന്ന പുസ്തകങ്ങളുടെ അപൂർവ ശേഖരമൊരുക്കിയാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇത്തവണ മേള സമാപിക്കുന്നത്. 42 രാജ്യങ്ങളില്‍നിന്നായി 515ഓളം പ്രസാധകരുടെ സാന്നിധ്യമാണ് ഇത്തവണ മേളയെ വ്യത്യസ്തമാക്കുന്നത്.
അവസാന ദിവസമായ ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി പത്ത് വരെ കൂടി വായന ഇഷ്ടപ്പെടുന്നവര്‍ക്ക് മേള സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. മലയാള പുസ്തകങ്ങളുടെ ശേഖരവുമായി ഐ.പി.എച്ച് പവിലിയനാണ് മേളയിൽ കേരള വായനക്കാർക്കുള്ള പ്രധാന കേന്ദ്രം. ഐ.പി.എച്ചിന്റെയും മറ്റു പ്രസാധകരുടെയും സൃഷ്ടികളും ഇവിടെ ലഭ്യമാണ്. അയൽ രാജ്യമായ ഒമാനായിരുന്നു ഇത്തവണത്തെ അതിഥിരാജ്യം. ഇതിനുപുറമെ, ഖത്തറിലെ വിവിധ പുസ്തക പ്രസാധകർ, സർവകലാശാലകളിൽനിന്നുള്ള പബ്ലിഷിങ് ഹൗസുകൾ എന്നിവയും സജീവ സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

