ദോഹ: ഈ വര്‍ഷം ആദ്യപകുതിയില്‍ ദോഹ ബാങ്കിെൻറ ലാഭം 471 മില്യണ്‍ ഖത്തര്‍ റിയാലെന്ന് ബാങ്ക് ചെയര്മാന് ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ ആൽഥാനി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ബാങ്കിെൻറ ലാഭം 715 മില്യണ്‍ റിയാലായിരുന്നു. ബാങ്കിെൻറ ജിസിസി ശാഖകളിലെ വായ്പാനഷ്ടമാണ് ഈ വ്യത്യാസത്തിന് കാരണം.
കഴിഞ്ഞവര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ പലിശവരുമാനത്തില്‍ വൻ വര്‍ധനവുണ്ടായിട്ടുണ്ട്, 12.5 ശതമാനമാണ് വര്‍ധന. അതേസമയം ആസ്തിയില്‍ 2.9 ശതമാനത്തിെൻറ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ജൂണ്‍ 30ന് 91.8 ബില്യണ്‍ റിയാലായിരുന്ന ആസ്തി ഈ ജൂണ്‍ 30ന് 89.2ബില്യണ്‍ റിയാലായി കുറഞ്ഞു. 2.7 ബില്യണ്‍ റിയാലിേൻറതാണ് കുറവ്. ആകെ വായ്പയും മുന്‍കൂര്‍ തുകയും ഈ ജൂണ്‍ 30ന് 57.9 ബില്യണ്‍ റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 59.2 ബില്യണായിരുന്നു ഈ ഇനത്തിലുണ്ടായത്. 2.2ശതമാനത്തിേൻറതാണ് കുറവ്. ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ 7.9ശതമാനത്തിെൻറ കുറവ്. 56 ബില്യണ്‍ റിയാലില്‍ നിന്ന് 51,6 ബില്യണ്‍ റിയാലായാണ് കുറഞ്ഞത്. ബാങ്കിെൻറ ആകെ ഓഹരി 12.5 ബില്ല്യണ്‍ റിയാലാണെന്ന് ദോഹ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ശൈഖ് അബ്ദുല്‍ റഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ ആൽഥാനി പറഞ്ഞു.
പുതിയ പദ്ധതികൾ; ഇന്ത്യയിൽ ശാഖകൾ
ദോഹ: പുതിയ വികസന പദ്ധതികളുടെയും ആശയങ്ങളുടെയും പാതയിലാണ് ദോഹ ബാങ്ക് സഞ്ചരിക്കുന്നതെന്ന് ഗ്രൂപ്പ് സിഇഒ ഡോ. ആര്.സീതാരാമന് പറഞ്ഞു. ഇന്ത്യയിൽ അടക്കം നിരവധി ബ്രാഞ്ചുകൾ തുറന്നു. ചെന്നെയില്‍ അടുത്തിടെയാണ് ശാഖ തുറന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ശാഖയാണിത്. നേരത്തെ മുംബൈയിലും കൊച്ചിയിലും ബാങ്ക് ശാഖ തുറന്നിട്ടുണ്ട്. ശ്രീലങ്കയിലും റപ്രസേൻററ്റീവ് ഓഫീസ് തുറന്നിട്ടുണ്ട്.
ഖത്തറിലെ പ്രഥമ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, പുതിയ സാലറി ട്രാന്‍സ്ഫര്‍ പാക്കേജ്, പുതിയ പ്രീമിയം ഫിക്സഡ്് ഡിപ്പോസിറ്റ്് സ്കീം അല്‍ജനാ സീരിസ് 7 തുടങ്ങിയ വിവിധ പദ്ധതികള്‍ അടുത്ത കാലയളവില്‍ ദോഹ ബാങ്ക് തുടങ്ങിയിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ കൂടുതൽ വിപുലീകരണപദ്ധതികൾ നടത്തുകയാണെന്നും സി.ഇ.ഒ പറഞ്ഞു.