ദോഹ: ദോഹ ബാങ്ക് ഡയറക്ടർ ബോർഡിെൻറ ഈ വർഷത്തെ പ്രഥമയോഗം ചെയർമാൻ ശൈഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ ജബർ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു.യോഗത്തിൽ കഴിഞ്ഞ വർഷം അവസാനിച്ച സാമ്പത്തിക വർഷത്തിലെ ധനകാര്യ ഓഡിറ്റിംഗ് കരട് രേഖക്ക് യോഗം അംഗീകാരം നൽകി. ബാങ്കിെൻറ കഴിഞ്ഞ വർഷത്തെ ആകെ ലാഭം 1110 മില്യൻ റിയാലാണെന്ന് യോഗത്തിൽ ശൈഖ് ആൽഥാനി വ്യക്തമാക്കി. 2016ൽ ബാങ്കിെൻറ ആകെ ലാഭം 1054 മില്യൻ റിയാലായിരുന്നു.
ജനറൽ അസംബ്ലിക്ക് മുമ്പാകെ ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകും. ഓഹരിയുടമകളുടെ സാധാരണ, അസാധാരണ ജനറൽ അസംബ്ലി മാർച്ച് ഏഴിനും ക്വാറം തികയാത്ത പക്ഷം മാർച്ച് 14നും കൂടും. ഇതുസംബന്ധിച്ച് എ.ജി.എമ്മിന് മുമ്പാകെ നിർദേശം വെക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഓഹരിയുടമകളുടെ ഓർഡിനറി, എക്സ്ട്രാ ഓർഡിനറി ജനറൽ അസംബ്ലികൾക്കുള്ള അജണ്ടക്ക് യോഗം അംഗീകാരം നൽകി. വിവിധ മേഖലകളിലായി ബാങ്ക് നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കിയതെന്ന് അധികൃതർ പറഞ്ഞു. ബാങ്കിെൻറ ആകെയുള്ള ആസ്തി 3.1 ബില്യൻ വർധിച്ച് 2017ൽ 93.5 ബില്യൻ റിയാൽ ആയിട്ടുണ്ട്. ബാങ്കിെൻറ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനനേട്ടങ്ങളും സാമ്പത്തികസാഹചര്യങ്ങളും ഗ്രൂപ്പ് സിഇഒ ഡോ.ആര്.സീതാരാമന് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2018 10:36 AM GMT Updated On
date_range 2018-07-25T10:09:59+05:30ദോഹ ബാങ്ക്: കഴിഞ്ഞ വർഷത്തെ ലാഭം 1110 മില്യൻ റിയാൽ
text_fieldsNext Story