You are here

ചരിത്രമാകും, ദോഹ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്

  • വരുന്നത് അർധരാത്രിയിലെ ആദ്യ മാരത്തോൺ

  • ഗള്‍ഫ് മേഖലയിലെ ആദ്യചാമ്പ്യൻഷിപ്പ്  

ഒ. മുസ്തഫ
17:07 PM
03/09/2019
ചാമ്പ്യൻഷിപ്പിെൻറ പ്രധാനവേദിയായ ഖലീഫ രാജ്യാന്തരസ്റ്റേഡിയം

ദോഹ: ഖത്തർ ആതിഥ്യം വഹിക്കുന്ന ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് അത്ലറ്റിക്സ് ഫെഡറേഷ( െഎ.എ.എ.എഫ്)​െൻറ 17ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഏറെ കാര്യങ്ങളാൽ ചരിത്രമാകും.  ചാമ്പ്യൻഷിപ്പിന് ഇനി 24നാൾ മാത്രം. സെപ്തംബർ 27ന് ദീപശിഖ തെളിയും. ഒക്ടോബര്‍ ആറിന്  അവസാനിക്കും. കായിക ലോകത്തി​െൻറ കണ്ണും കാതും ദോഹയിലേക്ക് തുറന്നുവെക്കുന്ന ദിനങ്ങളാണ്  വരുന്നത്. ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഒരുക്കങ്ങൾ  അവസാനഘട്ടത്തിലാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഖത്തർ ആതിഥ്യമരുളുമ്പോൾ തന്നെ ചാമ്പ്യൻഷിപ്പി​െൻറ ഭാഗമായുള്ള  മാരത്തോണും ചരിത്രമാകുകയാണ്. ചരിത്രത്തിലാദ്യമായാണ് ഖത്തറിൽ അർധരാത്രി മാരത്തോൺ, നടത്തം  മൽസരം നടക്കുക. ദോഹയിലെ കോർണിഷിൽ നിന്ന് തുടങ്ങി കോർണിഷിൽതന്നെ അവസാനിക്കുന്ന രീതി യിലാണ് ഇതിനായുള്ള ക്രമീകരണങ്ങൾ നടക്കുന്നത്. ഇതിനായി കോർണിഷും വെസ്റ്റ്ബേയും വെളിച്ചത്തിൽ  മുങ്ങിനിൽക്കും. 

വെളിച്ച സംവിധാനങ്ങൾ കോർണിഷിൽ ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് കായിക മാമാങ്കം ഇതാദ്യമായാണ് ഗള്‍ഫ് മേഖലയിൽ നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ദോഹ  മീറ്റിന്. ഒൗദ്യോഗിക കൗണ്ട്ഡൗണിന് തുടക്കംകുറിച്ച് കഴിഞ്ഞ ദിവസം മീറ്റി​െൻറ മെഡലുകൾ സംഘാടകർ പുറത്തിറ ക്കിയിരുന്നു. ഖത്തറിന് ആദരവുമായി ഖത്തർ സ്കൈലൈനും ടോർച്ച് ടവർ ഉൾപ്പെടുന്ന ഖലീഫ രാജ്യാന്തര  സ്റ്റേഡിയവുമാണ് മെഡലിൽ ആലേഖനം ചെയ്തിരിക്കുന്നത്. അത്ലറ്റിക്സുമായി ബന്ധപ്പെട്ട 13 ഘടകങ്ങൾ  മെഡലി​െൻറ മറുവശത്തും സ്ഥാനം പിടിച്ചിട്ടുണ്ട്. ‘ഫലാഹ്’ എന്ന ഫാൽക്കൺ പക്ഷിയാണ് മീറ്റി​െൻറ  ഭാഗ്യചിഹ്നം.  

ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി 49 ഫൈനലുകളാണ് നടക്കുക. ആകെ 192 മെഡലുകൾക്കായി 213  രാജ്യങ്ങളിൽ നിന്നായി 2000ലധികം രാജ്യാന്തര കായിക താരങ്ങളാണ് 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയമായ  ഖലീഫ സ്റ്റേഡിയത്തിൽ മാറ്റുരക്കുക. 2014ൽ മൊണോക്കോയിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമ രുളാനുള്ള നറുക്ക് ഖത്തറിന് വീണത്. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്ന യോഗ്യതാ ചാമ്പ്യ ന്‍ഷിപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ ഏതൊക്കെ കരുത്തർ ദോഹയിലേക്കെത്തുമെന്ന് വ്യക്തമാകും.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പി​െൻറ അർധരാത്രി നടക്കുന്ന മാരത്തോൺ, നടത്തം മൽസരങ്ങൾക്കായി ദോഹയിലെ കോർണിഷിൽ വെളിച്ചസംവിധാനങ്ങൾ ഒരുങ്ങിയപ്പോൾ
 


ദോഹ ടിക്കറ്റ് ഉറപ്പിച്ച ഇന്ത്യൻ താരങ്ങൾ ഇവർ
മലയാളി താരങ്ങളായ കെടി ഇര്‍ഫാനും മുഹമ്മദ് അനസും ജിൻസൺ ജോൺസൺ ഉള്‍പ്പെടെ 16 ഇന്ത്യന്‍ താ രങ്ങള്‍ നിലവില്‍ മീറ്റിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മുഹമ്മദ് അനസ് (400 മീ.), ജിൻസൺ ജോൺസൺ (1500  മീ.), അവിനാഷ് സെബ്ല (3000മീ. സ്റ്റീപിൾ ചേസ്), ധരുൺ അയ്യസാമി, എം.പി. ജാബിർ (400 മീ. ഹഡിൽസ്), എം.  ശ്രീശങ്കർ (ലോങ്ജമ്പ്), ശിവപാൽസിങ്, നീരജ് ചോപ്ര (ജാവലിൻ ത്രോ), ടി. ഗോപി, നിതേന്ദർ സിങ് റാവത്,  സുധാ സിങ് (മാരത്തൺ), കെ. ഗണപതി (20 കി.മീറ്റർ നടത്തം), അഞ്ജലി ദേവി (400 മീറ്റർ), അന്നു റാണി  (ജാവലിൻ ത്രോ). ബർലിനിൽ നടന്ന െഎ.എസ്.ടി.എ.എഫ് മീറ്റിൽ 1500 മീറ്റർ ഒാട്ടത്തിൽ ദേശീയ റെക്കോർഡോടെയാണ് ജിൻസൺ ജോൺസൺ ദോഹയിലേക്ക് യോഗ്യത നേടിയത്.

ലഖ്നോവില്‍ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സീനിയര്‍ അത്ലറ്റിക് മീറ്റിൽ ആരും ദോഹ ലോകചാമ്പ്യൻഷിപ്പിന്  യോഗ്യത നേടിയിരുന്നില്ല. ലക്നൗ മീറ്റിൽ പെങ്കടുക്കാതെ വിദേശത്ത് മൽസരത്തിനായി പോയ ജിൻസ​െൻറ  തീരുമാനം ശരിയായിരുന്നുവെന്നാണ് ബെർലിനിലെ താരത്തി​െൻറ പ്രകടനം തെളിയിച്ചത്. സെപ്തംബര്‍ അ ഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന ഗ്രാന്‍പ്രീയിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ദോഹയിലേക്ക് യോഗ്യതാ കടമ്പ കടക്കാൻ  അവസരമുണ്ട്. 

പ്രധാനവേദിയായി ഖലീഫ രാജ്യാന്തര സ്റ്റേഡിയം
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പി​െൻറ പ്രധാനവേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഖത്തറി​െൻറ  കായികലോകത്തി​െൻറ ആസ്ഥാനം കൂടിയാണ്. ഈ വർഷത്തെ ദോഹ ഡയമണ്ട് ലീഗ്, ഏഷ്യൻ അത്ലറ്റിക്സ്  ചാമ്പ്യൻഷിപ്പ് എന്നിവ ഖലീഫ സ്റ്റേഡിയത്തിൽ വൻ വിജയകരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. സ്റ്റേഡിയം  ശീതീകരണ സംവിധാനങ്ങളടക്കം അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് അതിഥികളെ കാത്തി രിക്കുന്നത്. പങ്കെടുക്കുന്നവർക്ക് പുറമേ, ചാമ്പ്യൻഷിപ്പ് കാണാനെത്തുന്ന വിദേശികൾക്കും ശീതീകരണ സംവി ധാനവും മറ്റു സൗകര്യവും നവ്യാനുഭവമാകും. ചാമ്പ്യൻഷിപ്പിന് മുമ്പായി തന്നെ ലോക അത്ലറ്റിക്സ് വില്ലേജ്  സന്ദർശകർക്കായി തുറന്നു കൊടുക്കും. വൈവിധ്യമാർന്ന സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന തത്സമയ വിനോദ  പരിപാടികളും വൈവിധ്യമാർന്ന ഭക്ഷ്യ കൗണ്ടറുകളും ഔട്ട്ലെറ്റുകളും അത്ലറ്റിക്സ് വില്ലേജിന് മാറ്റുകൂട്ടും.  വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെ വില്ലേജ് സന്ദർശകർക്കായി തുറന്നു കൊടുക്കും.

ചാമ്പ്യൻഷിപ്പി​െൻറ ഭാഗ്യചിഹ്നം ഫലാഹ് ഫാൽക്കൺ പര്യടനത്തിനിടെ ബാലികയോടൊപ്പം
 


ശ്രദ്ധാകേന്ദ്രമായി ബർഷിമും അബ്ദുറഹ്മാൻ സാംബയും 
213 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഖത്തറിലെത്തുമ്പോൾ ശ്രദ്ധാ കേന്ദ്രമാകുക ഖത്തറി​െൻറ അഭിമാന താരം  മുഅ്തസ് ഇസ്സാ ബർഷിമും ഹർഡിൽസ് താരം അബ്ദുറഹ്മാൻ സാംബയും.2017ലെ ലോക ചാമ്പ്യനായ ബർഷിം ആ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച അത്ലറ്റായും തെരഞ്ഞെ ടുക്കപ്പെട്ടു. എന്നാൽ 2018 സീസൺ പരിക്കുമൂലം ട്രാക്കിൽ നിന്നും വിട്ടുനിന്ന താരം പുതു ഉൗർജവുമായാണ്  സീസൺ പുനരാരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഹൈജംപറാണ് മുഅ്തസ് ബർഷിം. 

2.43 മീറ്ററിൽ നിന്നും ലോക റെക്കോർഡോടെ 2.45 മീറ്ററിലേക്കായിരിക്കും താരം നോട്ടമിടുന്നത്. 2013ലെ  ലോക ചാമ്പ്യനും 2014ൽ 2.42 മീറ്ററോടെ ഒന്നാമതെത്തിയ ഉക്രൈ​െൻറ ബൊൻഡാരെങ്കോ, ഇറ്റലിയുടെ ഗിയാ ൻമാർകോ ടാംബെരി എന്നിവർ ഖത്തർ താരത്തിന് വെല്ലുവിളിയാകും.അബ്ദുറഹ്മാൻ സാംബയും ചാമ്പ്യൻഷിപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. സെപ്തംബർ 30ന് 400 മീറ്റർ ഹർഡി ൽസിന് വെടിപൊട്ടുന്നതോടെ മറ്റൊരു ലോക റെക്കോർഡിലേക്കാകും സാംബ ഓടിയെത്തുന്നത്.


ലോക ചാമ്പ്യൻ സെമന്യ ഇല്ല
800 മീറ്ററിൽ ലോക ചാമ്പ്യനായ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യ ദോഹ ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിലേക്കില്ലെന്ന് വ്യക്തമായി. ജനിച്ചതും വളർന്നതും സ്ത്രീ ആയിട്ടാണെങ്കിലും ടെസ്റ്റോസ്റ്റിറോൺ ഹോ ർമോണി​െൻറ അളവ് കൂടിയതിനാൽ അസോസിയേഷ​െൻറ കണ്ണിൽ സെമന്യ പുരുഷനാണ്. ഇതുമായി  ബന്ധപ്പെട്ട വിവാദങ്ങളും കോടതി ഇടപെടലുകളുമാണ് താരത്തി​െൻറ വഴി മുടക്കിയിരിക്കുന്നത്. ഒടുവിൽ സ്വിസ്  കോടതി താരത്തി​െൻറ അപ്പീൽ തള്ളിയതോടെയാണ് ദോഹയിലേക്കുള്ള വഴിയടഞ്ഞത്. വനിതാ വിഭാഗത്തിൽ  മത്സരിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് അസോസിയേഷ​െൻറ  വാദം. അസോസിയേഷ​െൻറ നിലപാടും തീരുമാനവും അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് സെമന്യ നേ രത്തെ വ്യക്തമാക്കിയിരുന്നു. 

ദോഹയിൽ ഈ വർഷം നടന്ന ഡയമണ്ട് ലീഗിൽ മത്സരിച്ച സെമന്യ ഡയമണ്ട് ലീഗ് റെക്കോർഡുമായി സ്വർണം  നേടിയിരുന്നു. പുരുഷ ഹോർമോണി​െൻറ അളവ് കൂടുതലെന്ന് കണ്ടെത്തിയതിനാൽ സെമന്യ എന്നും വിവാദ ങ്ങളുയർത്തിയിരുന്നു. വനിതാ വിഭാഗത്തിൽ മത്സരിക്കണമെങ്കിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവ്  കുറക്കണമെന്ന രാജ്യാന്തര അത്ലറ്റിക്സ് അസോസിയേഷ​െൻറ നിർദേശത്തിൽ ലോക കായിക കോടതി വിധി  അസോസിയേഷന് അനുകൂലമായിരുന്നു. തുടർന്നാണ് സ്വിറ്റ്സർലൻഡിലെ ഫെഡറൽ സുപ്രീം കോടതിയിൽ  താരം സമർപ്പിച്ച അപ്പീൽ ഹരജി തള്ളിയത്. എല്ലാ വനിതാ അത്ലറ്റുമാരെയും ബാധിക്കുന്ന വിഷയമായതിനാൽ  പോരാട്ടത്തിൽ നിന്ന് പിൻമാറുന്ന പ്രശ്നമില്ലെന്നാണ് കാസ്റ്റർ സെമന്യയുടെ നിലപാട്. സെമന്യയുടെ മൗലികാ വകാശങ്ങൾക്ക് വേണ്ടിയായതിനാൽ കേസുമായി മുന്നോട്ട് പോകുമെന്ന് അവരുടെ അഭിഭാഷകൻ ദൊറോത്തി  ഷറാം പറയുന്നു. 


 

Loading...
COMMENTS