ദോഹ അറബി ഭാഷാ ചരിത്ര നിഘണ്ടു; നിഘണ്ടുവിലേക്ക് സംഭാവന ചെയ്തവർക്ക് അമീറിന്റെ ആദരം
text_fieldsദോഹ അറബി ഭാഷാ ചരിത്ര നിഘണ്ടു പൂർത്തീകരണ ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പങ്കെടുക്കുന്നു
ദോഹ: അറബി ഭാഷാ ചരിത്ര നിഘണ്ടുവിലേക്ക് സംഭാവന നൽകിയവരെ ആദരിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. ‘ദോഹ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ദി അറബിക് ലാംഗ്വേജി’ന്റെ പൂർത്തീകരണ ചടങ്ങിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സാക്ഷ്യം വഹിച്ചു. അറബി ഭാഷക്ക് നൽകിയ മഹത്തായ സേവനത്തിന് പുറമേ, പദ്ധതിയുടെ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തിച്ച വിദഗ്ധരെയും ഗവേഷകരെയും എഡിറ്റർമാരെയും അമീർ ആദരിച്ചു. ചടങ്ങിൽ മന്ത്രിമാർ, മറ്റു വിശിഷ്ട വ്യക്തികൾ, പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ദോഹ അറബി ഭാഷാ ചരിത്ര നിഘണ്ടു പൂർത്തീകരണ ചടങ്ങിൽനിന്ന്
ദോഹ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ദി അറബിക് ലാംഗ്വേജ് ഏകദേശം 3,00,000 വാക്കുകളെ സംബന്ധിച്ചും, ഒരു ബില്യൺ വാക്കുകളുടെ പൂർണമായ ഘടനാപരവുമായ തീയതി രേഖപ്പെടുത്തിയ വിവരങ്ങൾ ഉൾക്കൊള്ളുന്നു.
ലിഖിതങ്ങളിലും ഗ്രന്ഥങ്ങളിലും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന അറബി പദാവലിയുടെ സമഗ്രമായ ഡോക്യുമെന്റേഷൻ, അവയുടെ പദ രൂപങ്ങളിലെയും അർഥങ്ങളിലെയും മാറ്റങ്ങൾ, ഭാഷയുടെ കാലക്രമമായ വികസനം എന്നിവ നിഘണ്ടുവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അറബ് സെന്റർ ഫോർ റിസർച്ച് ആൻഡ് പോളിസി സ്റ്റഡീസ് 2013 മേയ് 25നായിരുന്നു ചരിത്ര നിഘണ്ടുവിനായുള്ള പദ്ധതി ആരംഭിച്ചത്. അറബ് ലോകത്തെമ്പാടുമുള്ള 500ലധികം സർവകലാശാല പ്രഫസർമാരും വിദഗ്ധരും പണ്ഡിതരും നിഘണ്ടുവിന്റെ വികസനത്തിന് സംഭാവന നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

