Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാനിൽ തിളങ്ങി ഖത്തർ...

കാനിൽ തിളങ്ങി ഖത്തർ മലയാളിയുടെ 'ഡോഗ്​ ബ്രദേഴ്​സ്​'

text_fields
bookmark_border
കാനിൽ തിളങ്ങി ഖത്തർ മലയാളിയുടെ ഡോഗ്​ ബ്രദേഴ്​സ്​
cancel
camera_alt

ഗോപകുമാർ നായർ ഭാര്യ മാലിനിക്കും മകൻ ഗോകുലിനുമൊപ്പം 

ദോഹ: ആരുടെയും ഉള്ളുലക്കുന്ന 14 മിനിറ്റ്​ നേരം. വിശപ്പി​െൻറ കാഠിന്യവും മൂർച്ചയും കാഴ്​ചക്കാരൻ മനസ്സുകൊണ്ടെങ്കിലും ഒരുനിമിഷം അറിയും. അട്ടപ്പാടിയിലെ മധുവി​െൻറ നിലവിളി നമ്മുടെയും കാതുകളിലേക്ക്​ തുളച്ചുകയറും. കൊൽക്കത്തയിലെ കൾട്ട്​ ഫിലിം ഫെസ്​റ്റിവലിൽ അവാർഡ് വിന്നറും ലോക പ്രശസ്​തമായ ബർലിൻ ഫിലിം ഫെസ്​റ്റിവലിലേക്ക്​ സെലക്​ഷൻ ലഭിച്ചതുമായ ​'ഡോഗ്​ ബ്രദേഴ്​്സ്​' എന്ന ഹ്രസ്വചിത്രം 14 മിനിറ്റ്​ പൂർത്തിയാക്കു​േമ്പാഴേക്കും കാഴ്​ചക്കാരന്​ വിശപ്പി​െൻറ വിലാപം അറിഞ്ഞിരിക്കും. കാൻ ഫെസ്​റ്റിവലി​െൻറ ആഘോഷനിറവിലാണ്​ ചിത്രത്തി​െൻറ അണിയറ ശിൽപികൾ. വിശ്വൻ സംവിധാനം ചെയ്​ത ചിത്രം പ്രദർശിപ്പിച്ച വേദികളിലെല്ലാം ശ്രദ്ധേയ നേട്ടം കൈവരിച്ച​േപ്പാൾ അതിനുപിന്നി​ലെ കരുത്തായ ഒരു മനുഷ്യൻ ഇവിടെ,​ ദോഹയിലുണ്ട്​. പിന്നണി പ്രവർത്തകർക്ക്​ എല്ലാ സ്വാതന്ത്ര്യവും നൽകി, ചിത്രം പെർഫക്​ട്​ ആയിരിക്കണമെന്ന ഒരേയൊരു വാശി മാത്രമുള്ള നിർമാതാവ്​ ഗോപകുമാർ ജി. നായർ. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഇദ്ദേഹം ഖത്തർ ടി.വി വാർത്ത വിഭാഗത്തിൽ സീനിയർ കാമറാമാനാണ്​.

ഡോഗ്​ ബ്രദേഴ്​സിന്​ കാൻ ഫെസ്​റ്റിവലിൽ പ്രത്യേക പരാമർശം ലഭിച്ച കവർ

​സംഗീതത്തിലും സിനിമയിലുമുള്ള ഇഷ്​ടംകൂടി കാമറ തോളിലേറ്റി കരിയർ കെട്ടിപ്പടുത്ത ഗോപകുമാറി​െൻറ നേതൃത്വത്തിൽ എറണാകുളത്ത്​ ആരംഭിച്ച ​​േഗ്രറ്റ്​ (Gr8) എ.വി പ്രൊഡക്​ഷനാണ്​ വിശ്വൻ സംവിധാനം ചെയ്​ത ഷോർട്ട്​​ഫിലിം നിർമിച്ചത്​. പാലക്കാട്​ ജില്ലയിലെ തിരുവില്വാമല ഗ്രാമത്തിലെ രണ്ട്​ കുട്ടികളിലൂടെയാണ്​ ചിത്രം കഥപറയുന്നത്​. രണ്ട്​ സഹോദരങ്ങളും രണ്ട്​ പട്ടിക്കുട്ടികളും തമ്മിലെ സൗഹൃദത്തിലൂടെയാണ്​ വിശപ്പി​െൻറ തീക്ഷ്​ണത പ്രേക്ഷകർക്കു മുമ്പാകെ വിളമ്പുന്നത്​. അസഹ്യമായ വിശപ്പ്​ മാറ്റാൻ ഭക്ഷണം മോഷ്​ടിച്ചതി​െൻറ പേരിൽ, ആൾക്കൂട്ടം കെട്ടിയിട്ട്​ മർദിച്ച്​ കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവി​െൻറ സംഭവകഥയുടെ പശ്ചാത്തലത്തിലാണ്​ ചിത്രം സംവദിക്കുന്നത്​.

​കൊൽക്കത്ത കൾട്ട്​​ ഫിലിം ഫെസ്​റ്റിവലിൽ ഷോർട്ട്​​ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്​ ​'ഡോഗ്​ ബ്രദേഴ്​സ്​' ബർലിൻ ഇൻറർനാഷനൽ ആർട്ട്​​ ഫിലം ഫെസ്​റ്റിലേക്ക്​ തിരഞ്ഞെടുക്കപ്പെടുന്നത്​. ജൂണിലെ കാൻ വേൾഡ്​ ഫെസ്​റ്റിവലിൽ പ്രത്യേക പരാമർശം നേടിയതോടെ, 2022 കാൻ ഫെസ്​റ്റിലേക്ക്​ നേരിട്ടുള്ള എൻട്രിയും സ്വന്തമാക്കി. അപ്പവും വീഞ്ഞും, ഔട്ട്​ ഓഫ്​ സിലബസ്​, ഡോ. പേഷ്യൻറ്​ എന്നീ സിനിമകളുടെ സംവിധായകനായ വിശ്വനാണ്​ ​'ഡോഗ്​ ബ്രദേഴ്​സ്​' ഷോർട്ട്​​ ഫിലിമി​െൻറ തിരക്കഥയും സംവിധാനവും ഒരുക്കിയത്​.



ഡോഗ്​ ബ്രദേഴ്​സ്​ ഷോർട്ട്​​ ഫിലിമി​െൻറ പോസ്​റ്റർ

ചലച്ചിത്ര താരം കെ.എസ്​. പ്രതാപൻ, നാടൻപാട്ടുകാരി വസന്ത പഴയന്നൂർ എന്നിവരാണ്​ പ്രധാന വേഷമണിഞ്ഞത്​. സംഗീതം സുനിൽ കുമാറും കാമറ വിജേഷ്​ കപ്പാറയും സൗണ്ട്​ മിക്​സിങ്​ ഗണേഷ്​ മാരാറും നിർവഹിച്ച ഹ്രസ്വചിത്രം, എന്തുകൊണ്ടും​ പ്രഫഷനൽ മികവും ലോ​േകാത്തര നിലവാരവും പുലർത്തുന്നതാണ്​.

സമൂഹത്തിന്​ ഏറ്റവും മികച്ച സന്ദേശം നൽകാൻ കഴിയുന്ന വിഷയം എന്ന നിലയിലാണ്​ ഈ ചിത്രത്തി​െൻറ നിർമാണ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന്​ ഗോപകുമാർ ജി. നായർ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറയുന്നു. ''സംവിധായകൻ ചിത്രത്തി​െൻറ കഥ പറഞ്ഞപ്പോൾ ഉള്ളുലച്ചു. വിശപ്പിനെക്കാൾ വലിയതൊന്നും ആർക്കുമില്ല. എല്ലാവരും ​കണേണ്ട സാമൂഹിക പ്രസക്തമായ ചിത്രം എന്ന നിലയിലാണ്​ നിർമാണം ഏറ്റെടുത്തത്​. നിർമാണ ചെലവോ സമയമോ ഒരു പ്രശ്​നമായില്ല. ഏറ്റവും ഗുണമേന്മയോടെ പൂർത്തിയാക്കണമെന്ന്​ മാത്രമാണ്​ ഞാൻ പ്രൊഡക്​ഷൻ ടീമിന്​ നൽകിയ നിർദേശം. അവർ ഭംഗിയായി നിർവഹിച്ചു. അതി​െൻറ ഫലമാണ്​ ലോകവേദികളിൽനിന്ന്​ ലഭിക്കുന്ന അംഗീകാരങ്ങൾ'' -ഗോപകുമാർ നായർ പറയുന്നു.

നേരത്തേ ദൂരദർശനിലും പിന്നീട്​ കൈരളി ടി.വിയിലും കാമറ​മാനായി ജോലി ചെയ്​ത ഗോപകുമാർ 2004ലാണ്​ ഖത്തറിലെത്തുന്നത്​. ഇവിടത്തെ സർക്കാർ ഉടമസ്​ഥതയിലുള്ള ചാനലിൽ കാമറാമാനായാണ്​ തുടങ്ങുന്നത്​. ഇപ്പോൾ, 17 വർഷം പിന്നിട്ടപ്പോൾ ന്യൂസ്​ വിഭാഗത്തിൽ സീനിയർ കാമറാമാനാണ്​ ഈ തിരുവനന്തപുരം സ്വദേശി. ഇതിനിടയിലാണ്​ സിനിമാ മോഹത്തിനിടയിൽ കൊച്ചിയിൽ ​​ഗ്രേറ്റ്​ (Gr8) എ.വി പ്രൊഡക്​ഷൻ എന്ന പേരിൽ സിനിമ നിർമാണ യൂനിറ്റ്​ ആരംഭിച്ചത്​.

മികച്ച കാമറ, സിനിമ നിർമാണ സംവിധാനങ്ങളുള്ള യൂനിറ്റ്​ ഇതിനകം ​ഒ​ട്ടേറെ മലയാള സിനിമകളുമായും സഹകരിച്ചിട്ടുണ്ട്​. അതിനിടയിലാണ്​ സ്വന്തമായി ആദ്യ നിർമാണം ഏറ്റെടുക്കുന്നത്​.

ഖത്തറിലെ അറിയ​പ്പെടുന്ന ഗായിക കൂടിയായ മാലിനി ഗോപകുമാറാണ്​ ഭാര്യ. ഐഡിയൽ ഇന്ത്യൻ സ്​കൂളിലെ സംഗീത അധ്യാപികകൂടിയാണ്​ ഇവർ. ഏക മകൻ ഗോകുൽ ഗോപൻ ഇവിടെ എട്ടാം ക്ലാസ്​ വിദ്യാർഥിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar MalayaleeDog Brothers
News Summary - 'Dog Brothers' by Qatar Malayalee shines at Cannes
Next Story