Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'സ​മു​ദ്ര​പാ​ത​ക​ളെ...

'സ​മു​ദ്ര​പാ​ത​ക​ളെ വി​ല​പേ​ശ​ലിനാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്'

text_fields
bookmark_border
സ​മു​ദ്ര​പാ​ത​ക​ളെ വി​ല​പേ​ശ​ലിനാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി

ദോ​ഹ: മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ബാ​സ് അ​റാ​ഗ്ചി​യു​മാ​യി ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളി​ൽ എ​ല്ലാ ക​ക്ഷി​ക​ളും പ​ങ്കു​ചേ​ര​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​വ​ഴി സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ക്കും. സ​മു​ദ്ര​സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ഒ​ർ​മ​പ്പെ​ടു​ത്തി. സ​മു​ദ്ര​പാ​ത​ക​ളെ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നോ വി​ല​പേ​ശ​ലു​ക​ൾ​ക്കാ​യോ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളെ​യും ആ​ഗോ​ള ഊ​ർ​ജ, ഭ​ക്ഷ്യ​വി​ത​ര​ണ ശൃം​ഖ​ല​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​ത് അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​നം, സു​ര​ക്ഷ എ​ന്നി​വ​യെ ബാ​ധി​ക്കു​മെ​ന്നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. തു​ട​ർ​ന്ന്, ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ, കു​ടി​യേ​റ്റ കാ​ര്യ മ​ന്ത്രി ഡോ. ​ബ​ദ​ർ അ​ബ്ദു​ൽ​അ​ത്തി​യു​മാ​യും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും, പ്ര​ത്യേ​കി​ച്ച് യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ലും മ​റ്റ് സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഒ​രു സു​സ്ഥി​ര ക​രാ​റി​ലെ​ത്തു​ന്ന​തി​നും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളി​ൽ എ​ല്ലാ ക​ക്ഷി​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - "Do not use sea lanes as a bargaining chip"
Next Story