Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകഹ്‌റമാ ഇലക്ട്രക്കൽ...

കഹ്‌റമാ ഇലക്ട്രക്കൽ സബ് സ്റ്റേഷനുകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്

text_fields
bookmark_border
Kahramaa Electrical Substations
cancel

ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്‌റമാ) ഇലക്ട്രക്കൽ സബ് സ്റ്റേഷനുകൾക്ക് മുന്നിലോ സമീപത്തോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ജല -വൈദ്യുത വിഭാഗമായ കഹ്‌റമാ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

സുരക്ഷക്കും അവശ്യ സേവനങ്ങളുടെ കാര്യക്ഷമവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പാക്കുന്നതിനും ഇത് അനിവാര്യമാണ്. ഇലക്ട്രക്കൽ സബ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും പരിസരങ്ങളും എല്ലായ്‌പ്പോഴും വ്യക്തമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

അറ്റകുറ്റപ്പണികൾക്കും സാങ്കേതിക പ്രവർത്തനങ്ങൾക്കും എമർജൻസി ടീമുകൾക്ക് ഉടനടി സബ് സ്റ്റേഷനുകളിൽ പ്രവേശിക്കാൻ ഇത് അനിവാര്യമാണ്.

മാർഗനിർദേശങ്ങൾ പാലിക്കാനും സുപ്രധാന സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും ഫീൽഡ് ടീമുകളുമായി സഹകരിക്കമെന്നും കഹ്റമാ ആവശ്യപ്പെട്ടു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴയോ മറ്റ് നിയമനടപടികളോ സ്വീകരിക്കുമെന്നും കഹ്‌റമാ മുന്നറിയിപ്പിൽ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kahramaa qatarMiddle East ConflictIran US Tensions
News Summary - Do not park vehicles in front of Kahramaa Electrical Substations
Next Story