Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ...

ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​രു​ത്, പൊ​തു​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണ്

text_fields
bookmark_border
ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​രു​ത്, പൊ​തു​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണ്
cancel

രാ​ജ്യം പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യോ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​രു​തെ​ന്നും പ​ങ്കു​വെ​ക്ക​രു​തെ​ന്നും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ലോ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലോ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഗ​വ​ൺ​മെ​ന്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സും ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ർ​ത്തി​ച്ചു.സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളോ സ്ഥ​ല​ങ്ങ​ളോ ചി​ത്രീ​ക​രി​ക്കു​ന്ന​ത് പൊ​തു​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണ്. ഒ​രു​പ​ക്ഷേ, ഇ​ത് സൈ​നി​ക നീ​ക്ക​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ സ്ഥാ​ന​ങ്ങ​ൾ ശ​ത്രു​ക്ക​ൾ​ക്ക് മ​ന​സ്സി​ലാ​ക്കാ​നും ദു​രു​പ​യോ​​ഗ​ത്തി​നും കാ​ര​ണ​മാ​കാം.

സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന കൃ​ത്യ​മാ​യ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​നം ഇ​തി​ലൂ​ടെ വെ​ളി​വാ​കു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ല​രീ​തി​യി​ലും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​മെ​ന്നും ​ഗ​വ​ൺ​മെ​ന്റ് ക​മ്മൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​തി​നാ​ൽ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു വി​ധ​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യോ പ​ങ്കി​ടു​ക​യോ ചെ​യ്യ​രു​ത്. സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്നും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും ജി.​സി.​ഒ ഓ​ർ​മി​പ്പി​ക്കു​ന്നു.ആ​ക്ര​മ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടു​ത്തേ​ക്ക് ചി​ത്രീ​ക​ര​ണ​ത്തി​നോ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നോ പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ആ​കാ​ശ​ത്തു​വെ​ച്ച് ത​ക​ർ​ക്ക​പ്പെ​ടു​ന്ന മി​ലൈ​ലു​ക​ളു​ടെ​യോ ഡ്രോ​ണു​ക​ളു​ടെ​യോ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​യ​ർ​ന്ന വേ​ഗ​ത​യി​ലാ​യി​രി​ക്കും നി​ല​ത്തേ​ക്ക് പ​തി​ക്കു​ന്ന​ത്.

ഇ​ത് ശ​രീ​ര​ത്തി​ൽ ത​ട്ടു​ന്ന​ത് മാ​ര​ക​മാ​യ പ​രി​ക്കു​ക​ൾ​ക്ക് കാ​ര​ണ​മാ​കും. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യു​മാ​ണ് പ്ര​ധാ​നം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നോ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നോ മു​മ്പ് ഒ​രു നി​മി​ഷം ചി​ന്തി​ക്ക​ണ​മെ​ന്ന് ഗ​വ​ൺ​മെ​ന്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സും ഒ​ർ​മി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Newspublic safetygulf news malayalam
News Summary - Do not copy attack scenes, they are a threat to public safety
Next Story