ദിയ മരിയ ടെൽസണിന് അംഗീകാരം
text_fieldsദോഹ: 2022-23 അക്കാദമിക വർഷത്തിലെ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ ഖത്തറിൽനിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടിയ ദിയ മരിയ ടെൽസണിന് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം അംഗീകാരം. ഡി.പി.എസ് സ്കൂളിൽനിന്ന് പത്താം തരം പൂർത്തിയാക്കിയ ദിയ 99.2 ശതമാനം മാർക്കോടെയാണ് മികച്ച വിജയം നേടിയത്.
കോഴിക്കോട് ജില്ലയിലെ പാറോപ്പടി മാങ്ങൻവീട്ടിൽ ടെൽസൺ തോമസിന്റെയും നമിതറാണിയുടേയും മകളാണ്. ജോഹൻ തോമസ് സഹോദരനാണ്. പിതാവ് തോമസ് ഖത്തറിലെ കിയോ ഇന്റർനാഷനൽ കൺസൽട്ടൻസി സീനിയർ സിവിൽ എൻജിനീയറാണ്. മികച്ച നർത്തകി കൂടിയായ ദിന ദോഹയിലെ വിവിധ മത്സരങ്ങളിൽ വിജയം നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

