ദിവാകർ പൂജാരിയെ ഐ.സി.ബി.എഫ് ആദരിച്ചു
text_fieldsമുൻ ജനറൽ സെക്രട്ടറി ദിവാകർ പൂജാരി ഐ.സി.ബി.എഫ് ഭാരവാഹികൾക്കും മുൻ സഹപ്രവർത്തകർക്കുമൊപ്പം
ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ ഇന്ത്യൻ കകമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) മുൻ ജനറൽ സെക്രട്ടറി ദിവാകർ പൂജാരിക്ക് മാനേജിങ് കമ്മിറ്റി സ്വീകരണം നൽകി.
ഇന്ത്യൻ എംബസി അപക്സ് ബോഡികളായ ഐ.സി.സി, ഐ.ബി.പി.എൻ എന്നീ സംഘടനകളുടെയും ജനറൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക സംഘ ഖത്തർ, ബിലവാസ് ഖത്തർ തുടങ്ങി നിരവധി കൂട്ടായ്മകളിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഏതാനും വർഷം മുമ്പ് ഖത്തർ പ്രവാസം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മുൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ എസ്.എ.എം ബഷീർ, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റുമാരായ അബ്ദുൽ ഖാദർ, നീലാംശു ഡേ, ബിലവാസ് ഖത്തർ പ്രസിഡന്റായ അപർണ ശരത്, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി എന്നിവർ സംസാരിച്ചു.
ഐ.സി.ബി.എഫ് ഫിനാൻസ് ഹെഡ് നിർമല ഗുരു നന്ദി പറഞ്ഞു. എം.സി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി, മിനി സിബി, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

