ദിവാ കെ.എസ്.എൽ-സീസൺ രണ്ട് ലോഗോ പ്രകാശനം
text_fieldsകാസർകോട് സോക്കർ ലീഗ് സീസൺ രണ്ടിന്റെ ലോഗോ പ്രകാശനം ദോഹ ഒറിക്‌സ് വില്ലേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ സമാൻ എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹിമാൻ സുബൈർ കോട്ടിക്കുളം ടൂർണമെന്റ് കമ്മിറ്റി ചെയർമാനും ദിവാ വൈസ് പ്രസിഡന്റുമായ
നിസ്താർ പട്ടേലിന് നൽകി നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ ദിവാ കാസർകോട് (ഡിസ്ട്രിക്ട് വെൽഫെയർ അസോസിയേഷൻ കാസർകോട്) സംഘടിപ്പിക്കുന്ന കാസർകോട് സോക്കർ ലീഗ് സീസൺ രണ്ടിന്റെ ലോഗോ പ്രകാശനം ചെയ്തു. ദോഹ ഒറിക്‌സ് വില്ലേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽസമാൻ എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹിമാൻ സുബൈർ കോട്ടിക്കുളം ടൂർണമെന്റ് കമ്മിറ്റി ചെയർമാനും ദിവാ വൈസ് പ്രസിഡന്റുമായ നിസ്താർ പട്ടേലിന് നൽകി നിർവഹിച്ചു.
ഖത്തറിലുള്ള കാസർകോട് ജില്ലക്കാരെ ഉൾപ്പെടുത്തി, ഐ.പി.എൽ മാതൃകയിൽ കളിക്കാരെ രജിസ്റ്റർചെയ്ത ശേഷം ഫ്രാഞ്ചൈസികൾ ലേലംവിളിച്ച് ടീം തയാറാക്കി ടൂർണമെന്റ് കളിക്കുന്ന രീതിയാണ് കെ.എസ്.എൽ (കാസർകോട് സോക്കർ ലീഗ്) സീസൺ 2 എന്നപേരിൽ ദിവാ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഒന്നാം ഭാഗം കോവിഡിനു മുമ്പ് 2019ലാണ് നടത്തിയത്. കോവിഡും ഖത്തറിൽ അരങ്ങേറിയ ലോകകപ്പും കാരണം നീട്ടിവെക്കപ്പെട്ട രണ്ടാം ഭാഗം ജനുവരി 26, 27 തീയതികളിൽ മിസഈദ് എം.ഐ.സി ഗ്രൗണ്ടിൽ അരങ്ങേറും. ലോഗോ പ്രകാശനത്തിനുശേഷം എട്ടു ഫ്രാഞ്ചൈസി ടീമുകളെ ഉൾപ്പെടുത്തിയുള്ള കളിക്കാരുടെ ലേലവും അരങ്ങേറി. ഫ്രാഞ്ചൈസി ടീമുകൾ ബറ്റാലിയൻ എഫ്.സി, ഫസൽസ് എഫ്.സി, ഡെൽവാൻ, റാസ്റ്റെക്, ഒറിക്സ് എഫ്.സി, വാൾ ടെക്, ഫോട്ടോ ഗൾഫ്, ഡി ഗ്രിൽ എന്നിവയാണ്.
ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷജീം കോട്ടച്ചേരി സ്വാഗതമാശംസിച്ചു. കെ.വി. ഹഫീസുല്ല ആമുഖഭാഷണം നിർവഹിച്ചു. അബ്ബാസ് കുടക്, നിസ്താർ പട്ടേൽ സുബൈർ, റിസ്‌വാൻ, ജംഷീദ്, ഷമീർ അലി, റിസ്‌വാൻ പള്ളം, ആസാദ്, അഫ്സൽ ഉമ്മർ എന്നിവർ സംസാരിച്ചു. കളിക്കാരുടെ ലേലം ജഷ്മീർ കാസർകോട് നിർവഹിച്ചു. ദിവ കാസർകോട് ജനറൽ സെക്രട്ടറി ഷംസീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

