ദിവാ കെ.എസ്.എൽ സീസൺ 2 ഒറിക്സ് എഫ്.സി ജേതാക്കൾ
text_fieldsദിവ കെ.എസ്.എൽ സീസൺ 2വിൽ ജേതാക്കളായ ഒറിക്സ് എഫ്.സി ടീം സംഘാടകർക്കൊപ്പം
ദോഹ: ദിവാ കാസർകോട് സോക്കർ ലീഗ് സീസൺ രണ്ടിൽ ഒറിക്സ് എഫ്.സി ജേതാക്കളായി. കലാശക്കളിയിൽ വാൾ ടെക് വാരിയേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഒറിക്സ് ചാമ്പ്യന്മാരായത്. ഖത്തർ മിസഈദ് എം.ഐ.സി സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫൈനലിൽ ഇരുടീമും ഒപ്പത്തിനൊപ്പം മാറ്റുരച്ചു. ഒടുവിൽ റിസ്വാൻ പള്ളം നേടിയ ഇടങ്കാലൻ അടി വാൾ ടെക് വാരിയേഴ്സിന്റെ വല കുലുക്കിയതോടെ കിരീടം ഒറിക്സിനൊപ്പംനിന്നു.
ഖത്തറിലുള്ള കാസർകോട് ജില്ലക്കാരെ ഉൾപ്പെടുത്തിയാണ് കെ.എസ്.എൽ സീസൺ രണ്ട് സംഘടിപ്പിച്ചത്. ഐ.പി.എൽ മാതൃകയിൽ കളിക്കാരെ രജിസ്റ്റർ ചെയ്തശേഷം ഫ്രാഞ്ചൈസികൾ ലേലം വിളിച്ചു ടീമിനെ സജ്ജമാക്കി ടൂർണമെന്റിനിറക്കുകയായിരുന്നു. കെ.എസ്.എൽ സീസൺ ഒന്നാം ഭാഗം കോവിഡിനു മുൻപ് 2019 ലാണ് നടത്തിയത്. ഇത്തവണ ബറ്റാലിയൻ എഫ്.സി, ഡി ഗ്രിൽ, ഡെൽവാൻ, ഫസൽസ് എഫ്.സി, ഫോട്ടോഗൾഫ്, ഒറിക്സ്, റാസ്ടെക്, വാൾടെക് എന്നീ ടീമുകളാണ് കളത്തിലിറങ്ങിയത്. മാൻ ഓഫ് ദ ഫൈനൽ ഒറിക്സ് എഫ്.സി യുടെ ഷറഫുദ്ദീൻ. ഒറിക്സ് എഫ്.സി യുടെ സജ്ജാദ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ കരസ്ഥമാക്കി.
ടോപ്സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ഷറഫുദ്ദീൻ ലഭിച്ചു. വാൾ ടെക് എഫ്.സിയുടെ ഷമീം മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി. മികച്ച ഡിഫൻഡർ ആയി വാൾ ടെക് എഫ്.സിയുടെ ഷംസുദ്ദീനും ഭാവിതാരമായി ഫോട്ടോഗൾഫിന്റെ സാൻഫിറിനും തെരഞ്ഞെടുക്കപ്പെട്ടു. ദിവാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കെ.എസ്.എൽ ചെയർമാൻ നിസ്താർ പട്ടേൽ, ജനറൽ കൺവീനർ ഷജീം കോട്ടച്ചേരി, കെ.വി. ഹഫീസുല്ല, അബ്ബാസ് ഊട്ടി, റിസ്വാൻ എന്നിവർ ചേർന്ന് ഫൈനലിൽ കളിക്കാരെ പരിചയപ്പെട്ടു.
ജേതാക്കൾക്കുള്ള സമ്മാന ദാനം മുഹമ്മദ് കുഞ്ഞി, നിസ്താർ പട്ടേൽ, അബ്ബാസ് ഊട്ടി, ഷജീം കോട്ടച്ചേരി, റിസ്വാൻ, ഷംസീർ, കെ.വി. ഹഫീസുല്ല, മുജ്തബ്, ജംഷീദ്, ഷബീർ ഉമർ ആസാദ്, അഫ്സൽ, റിസ്വാൻ പള്ളം, ഷംസീർ, ഷമീർ എന്നിവർ നിർവഹിച്ചു. സമാപന പരിപാടിയിൽ അതിഥികളായി അൽസമാൻ ഓപറേഷൻസ് ഹെഡ് സുബൈർ കോട്ടിക്കുളം, ഇ.പി. അബ്ദുറഹ്മാൻ, വർക്കി ബോബി, മുഹമ്മദ് കുഞ്ഞി, നിസ്താർ പട്ടേൽ, നിഹാദ് അലി, അനസ് ജമാൽ, അബ്ബാസ് ഊട്ടി, നൗഷാദ് കേസി, ടി.എം.സി. ഷബീർ, ഫസൽ എന്നിവർ പങ്കെടുത്തു. കെ.വി. ഹഫീസുല്ല സ്വാഗതവും ഷംസീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

