ജില്ലതല നീന്തൽ മത്സരം സംഘടിപ്പിച്ചു
text_fieldsദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ‘നട്ടൊരുമ’ പദ്ധതിയുടെ ഭാഗമായി ജില്ല നീന്തൽ മത്സരം വക്റയിലെ ഗ്രീൻ സ്റ്റേഡിയത്തിൽ നടന്നു. കാസർകോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട 24 മത്സരാർഥികൾ പങ്കെടുത്തു. പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, റഹീം ചൗകി, കെ.ബി. റഫീഖ്, റോസ്ദ്ദിൻ തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.
വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. മികച്ച പ്രകടനത്തിലൂടെ ആസിഫ് ഒന്നാം സ്ഥാനവും സിറാജ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് ആദം കുഞ്ഞിയും ലുക്മാൻ ഹകീമും വിതരണം ചെയ്തു. പഞ്ചായത്ത് തല നീന്തൽ മത്സരത്തിൽ അൽഫാസ് ഒന്നാം സ്ഥാനവും ആബിദ് മൊഗർ രണ്ടാം സ്ഥാനവും നേടി.

