നടുമുറ്റം തൈ വിതരണം സമാപിച്ചു
text_fieldsനടുമുറ്റം വുകൈർ ഏരിയ തൈ വിതരണം നിർവഹിച്ചേപ്പാൾ
ദോഹ: വിഷരഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘നടുമുറ്റം’ ഖത്തറിലുടനീളം തൈ വിതരണം നടത്തി. പച്ചക്കറി കൃഷിക്ക് അനുയോജ്യമാകുന്ന രീതിയിൽ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് എല്ലാവർഷവും നടുമുറ്റം സൗജന്യ തൈ വിതരണം നടത്താറുള്ളത്. ഏരിയതല ഉദ്ഘാടനം നടുമുറ്റം വൈസ് പ്രസിഡന്റ് ലത കൃഷ്ണ ദോഹ ഏരിയയിൽ നിർവഹിച്ചു. വിവിധ ഏരിയകളിലെ തൈ വിതരണങ്ങൾക്ക് ഏരിയ എക്സിക്യുട്ടിവുകൾ നേതൃത്വം നൽകി.
നടുമുറ്റം ഏരിയതല തൈ വിതരണം വൈസ് പ്രസിഡന്റ് ലത കൃഷ്ണ ദോഹ ഏരിയയിൽ നിർവഹിക്കുന്നു
പത്തോളം ഏരിയകളിലായി ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്. വീട്ടുമുറ്റങ്ങളിലും ടെറസുകളിലും കൃഷിയൊരുക്കി പരിചയമുള്ള വനിതകൾ, വിവിധ ഏരിയകളുടെ തൈ വിതരണത്തോടനുബന്ധിച്ച് കൃഷി പാഠങ്ങൾ പകരുകയും സംശയങ്ങൾക്ക് മറുപടികൾ നൽകുകയും ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടുമുറ്റം പ്രവർത്തകരായ ഏറ്റവും നല്ല കൃഷിക്കാർക്ക് ഫാർമറെറ്റ് അവാർഡ് സമ്മാനിക്കുമെന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ വർഷവും ഇൻഡോർ പ്ലാന്റ്, പച്ചക്കറി കൃഷി തുടങ്ങിയ വിഭാഗങ്ങളിൽ അവാർഡുകൾ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

