ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഷോപ് ആൻഡ് വിൻ വിജയികൾക്ക് സമ്മാന വിതരണം
text_fields‘ഗ്രാൻഡ് ഷോപ് ആൻഡ് വിൻ’ പ്രൊമോഷനിൽ വിജയികളായവർക്കുള്ള കാറുകളുടെ താക്കോൽ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ കൈമാറിയപ്പോൾ. ഫിനാൻസ് മാനേജർ ഷെരീഫ്, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ എന്നിവർ സമീപം.
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിെൻറ മെഗാ പ്രൊമോഷനായ ഷോപ് ആൻഡ് വിൻ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ അഞ്ചു വിജയികൾക്ക് പുതുപുത്തൻ നിസ്സാൻ സെൻട്ര കാറുകളും, 50 പേർക്ക് 1000 ഖത്തർ റിയാലിെൻറ ഗോൾഡ് ഗിഫ്റ്റ് വൗച്ചറുമാണ് സമ്മാനം.
പുതിയ മെഗാ പ്രൊമോഷൻ ഗ്രാൻഡ് സമ്മർ ബയ് ആൻഡ് ഡ്രൈവ് ജൂലൈ 22 മുതൽ ഗ്രാൻഡ് മാളിെൻറ എല്ലാ ഔട്ട്ലെറ്റുകളിലും ആരംഭിച്ചതായി റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ് ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിലാണ് ആരംഭിച്ചത്. ഏത് ഔട്ട്ലറ്റുകളിൽനിന്നും 50 റിയാലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുേമ്പാൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.

