മയ്യന്നൂർ മഹല്ല് പ്രവാസി വോട്ട് മെംബർഷിപ് ഫോം വിതരണം
text_fieldsമയ്യന്നൂർ മഹല്ല് ഖത്തർ പ്രവാസി വോട്ട് മെംബർഷിപ് ഫോം വിതരണം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഉസ്മാൻ കക്കാട്ട് ഖത്തർ മഹല്ല് കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ പി.വി. അഷ്റഫിന് നൽകുന്നു
ദോഹ: ഹ്രസ്വ സന്ദർശനാർഥം ദോഹയിൽ എത്തിയ മയ്യന്നൂർ മഹല്ല് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഉസ്മാൻ കക്കാട്ടിന് ഖത്തർ മയ്യന്നൂർ മഹല്ല് കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് ഒ.ടി. ഇസ്മായിൽ അധ്യക്ഷതവഹിച്ചു. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ ജന. സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് ഉദ്ഘാടനം ചെയ്തു. ജനകീയ ഡോക്ടറായി സേവന പ്രവർത്തനം നടത്തുന്നതോടൊപ്പം മഹല്ല് കമ്മിറ്റിയിലൂടെ സമൂഹത്തിന്റെ ഉന്നതി ലക്ഷ്യം വെച്ച് മാതൃക പ്രവർത്തനങ്ങളാണ് ഡോ. ഉസ്മാൻ നടത്തുന്നതെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു. മഹല്ല് കമ്മിറ്റിയുടെ മെംബർഷിപ് ഫോം വിതരണോദ്ഘാടനം ഡോ. ഉസ്മാൻ കക്കാട്ട് ഖത്തർ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ പി.വി. അഷ്റഫിന് നൽകി നിർവഹിച്ചു.
വിദേശത്തുനിന്ന് പ്രവാസി വോട്ട് അടക്കം രേഖപ്പെടുത്തി മൂന്നാം തവണയാണ് മഹല്ല് തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. നിർധനരായ പാവപ്പെട്ട രോഗികൾക്കുള്ള മരുന്നുകൾ, ഭക്ഷണം, ആവശ്യമായ ഘട്ടത്തിൽ സാമ്പത്തിക സഹായം എന്നിവ കോർത്തിണക്കിയുള്ള മഹല്ല് കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതി റിപ്പോർട്ട് അഫ്സൽ വരയാലിൽ അവതരിപ്പിച്ചു. മഹല്ല് എജു കെയർ വിദ്യാഭ്യാസ വിങ് സ്ത്രീകൾക്ക് നൽകിവരുന്ന ഹാദിയ സെന്ററുമായി ബന്ധപ്പെട്ട് നടത്തുന്ന സി.സി.ഐ.പി ഹിമായ കോഴ്സ് പ്രവർത്തന റിപ്പോർട്ട് സലാം മാക്കനാരി അവതരിപ്പിച്ചു. ഖത്തറിലെ മഹല്ല് നിവാസികൾക്കായി ചെറിയ പെരുന്നാളിന് കുടുംബസമേതം യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു. എം.കെ. കരീം, നിസാർ ചെട്ടിയാംവീട്ടിൽ, സജീർ മലയിൽ, അജ്നാസ് ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഒ.പി. ശഹീം റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജാഷിർ മാക്കനാരി സ്വാഗതവും ട്രഷറര് മുഹമ്മിൻ കയ്യാല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

