Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം
cancel
camera_alt

ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ന​ട​ത്തി​യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ൽ ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​നി​ധി​ക​ൾ

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളാ​യ 1000 കു​ടും​ബ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം. ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളു​മാ​യും വി​വി​ധ ക​മ്മി​റ്റി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പാ​കി​സ്​​താ​ൻ, ഫി​ലി​പ്പീ​ൻ​സ്, നേ​പ്പാ​ൾ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കിറ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ൽ ആ​ശ്വാ​സ​ത്തിെൻറ സ​ഹാ​യ​ഹ​സ്​​തം നീ​ട്ടി​യ ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് വി​വി​ധ ക​മ്യൂ​ണി​റ്റി മേ​ധാ​വി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണ​ത്തി​ൽ കാ​മ്പ​യി​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളും ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് ന​ന്ദി അ​റി​യി​ച്ചു.

ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ സ​ഹാ​യം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​യാ​സ​ഘ​ട്ട​ങ്ങ​ളി​ലൊ​ക്കെ കൂ​ടെ നി​ന്നി​ട്ടു​ണ്ടെ​ന്നും ഫി​ലി​പ്പീ​ൻ​സ്​ പ്ര​വാ​സി​യാ​യ ജ​അ്​​ഫ​ർ അ​ബ്​​ദു​ൽ ഹാ​മി​ദ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ വി​വി​ധ എം​ബ​സി​ക​ളു​മാ​യും ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളു​മാ​യും സ​മി​തി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ മാ​നു​ഷി​ക, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitsQatari CharityAsian expatriates
Next Story