‘ഭരണഘടനയും മൗലികാവകാശങ്ങളും’ ചര്‍ച്ച സംഘടിപ്പിച്ചു
text_fieldsപ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ച സംഗമത്തില്‍ ഐ.എസ്.സി സെക്രട്ടറി ബഷീര്‍
തുവാരിക്കൽ സംസാരിക്കുന്നു
ദോഹ: പ്രവാസികളിലെ എൻ.ആർ.ഐ വിഭാഗത്തിന് കൃഷിഭൂമി, ഫാം ഹൗസ്, പ്ലാന്റേഷൻ മുതലായവ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രവാസികൾക്ക് ഭരണഘടന അനുവദിക്കുന്ന സ്വത്ത് ആർജിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനയും മൗലികാവകാശങ്ങളും ചര്‍ച്ചാസംഗമം അഭിപ്രായപ്പെട്ടു.ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കൽ, സാമൂഹിക പ്രവര്ത്തകന് റഊഫ് കൊണ്ടോട്ടി, എഴുത്തുകാരി സിദ്ദീഹ, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, എം. അയ്യൂബ് ഖാന് തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സാബു സുകുമാരന്‍ സ്വാഗതവും ജില്ല ജനറല്‍ സെക്രട്ടറി മുബീന് അമീന് നന്ദിയും പറഞ്ഞു.കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് നജീം കൊല്ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, ജില്ല ജനറല്‍ സെക്രട്ടറി നിജാം, മന്‍സൂര്‍, ഷിബു ഹംസ, നിയാസ് കൊല്ലം, അനസ് അഞ്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

