ഡിസ്കവർ ഇന്ത്യ ക്വിസ്: ഫലം പ്രഖ്യാപിച്ചു
text_fieldsഡിസ്കവർ ഇന്ത്യ ക്വിസ് മത്സരത്തിൽ വിജയിച്ചവർ : നൈല ഷാനവാസ്, റൗണക് തൻവീർ, ഫതീൻ ഫാരിസ്, സംപൂർവ നായിഡു, ഷിമ മനാൽ, സഞ്ജയ് കുമാർ
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ കുട്ടികളുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ സ്റ്റുഡൻറ്സ് ക്ലബ് (കിസ്ക്) ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി നടത്തിയ 'ഡിസ്കവർ ഇന്ത്യ' ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ഷിമ മനാൽ (ബിർള പബ്ലിക് സ്കൂൾ), ഫതീൻ ഫാരിസ് (നോബിൾ ഇൻറർനാഷനൽ സ്കൂൾ), സംപൂർവ നായിഡു, സഞ്ജയ് കുമാർ (ഇരുവരും ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ), റൗണക് തൻവീർ (ഭവൻസ് പബ്ലിക് സ്കൂൾ) എന്നിവരാണ് വിജയികൾ. ജൂനിയർ വിഭാഗത്തിൽ നൈല ഷാനവാസ് (ബിർള പബ്ലിക് സ്കൂൾ), സബ്ജൂനിയർ വിഭാഗത്തിൽ ശരൺ രഞ്ജീവ്, നസ്ലി ഷാനവാസ് എന്നിവരും മുന്നിലെത്തി.ഓൺലൈനിലായിരുന്നു മത്സരം. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

