Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​നി​ൽ 650...

റ​മ​ദാ​നി​ൽ 650 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്കി​ഴി​വ്​

text_fields
bookmark_border
റ​മ​ദാ​നി​ൽ 650 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്കി​ഴി​വ്​
cancel
camera_alt

ദോ​ഹ​യി​ലെ ക​ട​യി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ സാ​ധ​ന​ങ്ങ​ൾ നോ​ക്കു​ന്ന ഉ​പ​ഭോ​ക്​​താ​വ്

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​നി​ൽ പ്ര​ത്യേ​ക വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ച് 650 ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. രാ​ജ്യ​ത്തെ പ്ര​മു​ഖ ഷോ​പ്പി​ങ്​ മാ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന സം​രം​ഭം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​ല​വി​ൽ വ​ന്നു. റ​മ​ദാ​നിെൻറ അ​വ​സാ​ന ദി​വ​സം വ​രെ ഇ​ള​വു​ക​ൾ നി​ല​നി​ൽ​ക്കും. റ​മ​ദാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​വ​ശ്യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ധാ​ന്യ​പ്പൊ​ടി​ക​ൾ, പ​ഞ്ച​സാ​ര, അ​രി, പാ​സ്​​ത, ചി​ക്ക​ൻ, എ​ണ്ണ, പാ​ൽ തു​ട​ങ്ങി ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര വ​സ്​​തു​ക്ക​ളാ​ണ് വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​വു​ക.

വാ​ണി​ജ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക പ്ര​കാ​രം, ക്യു ​എ​ഫ് എം ​ധാ​ന്യ​പ്പൊ​ടി ന​മ്പ​ർ 1 (അ​ഞ്ച് കി​ലോ) 16 റി​യാ​ലി​ന് ല​ഭി​ക്കും. ക്യു ​എ​ഫ് എം ​ഗോ​ത​മ്പ് പൊ​ടി (10 കി​ലോ​ഗ്രാം) 22.25 റി​യാ​ലി​നും ഒ​ലി​വ് എ​ണ്ണ (500 മി​ല്ലി ലി​റ്റ​ർ) 11.25 റി​യാ​ലി​നും യാ​ര ശു​ദ്ധ​മാ​യ സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ (1.8 ലി​റ്റ​ർ) 15 റി​യാ​ലി​നും ല​ഭ്യ​മാ​കും. ബ​ല​ദ്ന​യു​ടെ ഫ്ര​ഷ് യോ​ഗ​ർ​ട്ട് ഫു​ൾ​ഫാ​റ്റ് (2 കി​ലോ​ഗ്രാം) 10 റി​യാ​ലി​നും ഡാ​ൻ​ഡി ക​മ്പ​നി​യു​ടെ ല​ബ​ൻ (2 ലി​റ്റ​ർ) 6.75 റി​യാ​ലി​നും ല​ഭി​ക്കും.

ആ​സൂ​ത്ര​ണ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ഉ​പ​ഭോ​ക്തൃ​വി​ല സൂ​ചി​ക പ്ര​കാ​രം എ​ല്ലാ റ​മ​ദാ​നി​ലും രാ​ജ്യ​ത്ത്​ ച​ര​ക്കു​ക​ളു​ടെ വി​ല കു​റ​യു​ന്നു​ണ്ട്. മ​റ്റ് മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റ​മ​ദാ​നി​ല്‍ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. റ​മ​ദാ​നി​ല്‍ വാ​ണി​ജ്യ ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍ ക​ര്‍ശ​ന നി​രീ​ക്ഷ​ണ​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തു​ന്ന​ത്. ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക, വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ൽ​കു​ക, ത​ട്ടി​പ്പ് ത​ട​യു​ക തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന വ്യാ​പാ​രം ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ല. ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​മാ​യി എ​ല്ലാ റ​മ​ദാ​നി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ചു​കൊ​ണ്ട് പ്ര​ത്യേ​ക വി​ല​വി​വ​ര പ​ട്ടി​ക വാ​ണി​ജ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കാ​റു​ണ്ട്. മ​ന്ത്രാ​ല​യ​ത്തിെൻറ നി​ർ​ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി റ​മ​ദാ​ൻ മാ​സ​ത്തി​ലു​ട​നീ​ളം മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പ്ര​ത്യേ​ക സം​ഘം റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ഇ​ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. ഗോ​ള​ശാ​സ്​​ത്ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ ഏ​പ്രി​ൽ 13ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Discounts on 650 products during Ramadan
Next Story