Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ടി​ശ്ശി​ക​യാ​യ...

കു​ടി​ശ്ശി​ക​യാ​യ പ്ര​വാ​സി പെ​ൻ​ഷ​ൻ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക

text_fields
bookmark_border
കു​ടി​ശ്ശി​ക​യാ​യ പ്ര​വാ​സി പെ​ൻ​ഷ​ൻ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക
cancel

ദോ​ഹ: കു​ടി​ശ്ശി​ക​യാ​യ പ്ര​വാ​സി പെ​ൻ​ഷ​ൻ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഐ.​എം.​സി.​സി ഖ​ത്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്ത് സ​മ്പാ​ദി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ അ​യ​ക്കു​ന്ന പ​ണ​മാ​ണ് അ​നേ​കം കു​ടും​ബ​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന​ത്ത​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ​യും പ്ര​ധാ​ന ആ​ശ്ര​യം.

സ്വ​ന്തം വി​ഹി​ത​ത്തി​ൽ നി​ന്ന് സം​ഭാ​വ​ന ന​ൽ​കി പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ, നി​ര​വ​ധി മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട പ്ര​വാ​സി പെ​ൻ​ഷ​ൻ മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്.

ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​റി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

കു​ടി​ശ്ശി​ക​യാ​യ പ്ര​വാ​സി പെ​ൻ​ഷ​ൻ കാ​ല​താ​മ​സം കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ഭാ​വി​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ.​എം.​സി.​സി ഖ​ത്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ൾ​ക്ക​തീ​ത​മാ​യി എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക -സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും പ്ര​വാ​സി സ​മൂ​ഹ​ത്തി​നൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും ഐ.​എം.​സി.​സി ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് പി.​പി. സു​ബൈ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ്സി​ൻ ബാ​ഫ​ഖി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Disburse the arrears of expatriate pension immediately
Next Story