Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ദീ​ർ​ഘ​കാ​ല വികസനവും...

'ദീ​ർ​ഘ​കാ​ല വികസനവും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ രാ​ഷ്ട്ര​ങ്ങ​ൾക്കിടയി ന​യ​ത​ന്ത്ര ബ​ന്ധം ശക്തമാക്കണം'

text_fields
bookmark_border
ദീ​ർ​ഘ​കാ​ല വികസനവും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ രാ​ഷ്ട്ര​ങ്ങ​ൾക്കിടയി ന​യ​ത​ന്ത്ര ബ​ന്ധം ശക്തമാക്കണം
cancel
camera_alt

ഹൊ​റാ​സി​സ് ഏ​ഷ്യ മീ​റ്റി​ങ് 2026ൽ പ്രതിനിധിയായി ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ് താ​ഹാ മു​ഹ​മ്മ​ദ് പങ്കെടുത്തപ്പോൾ

ദോ​ഹ: ഭൗ​മ​രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളും സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത​ക​ളും വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ, ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ൽ സു​താ​ര്യ​ത​യും, ശ​ക്ത​മാ​യ ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളും, ത​ന്ത്ര​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ പ​ര​സ്പ​ര​വി​ശ്വാ​സ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റും വ​ത്നാ​ൻ ഹോ​ൾ​ഡി​ങ് ചെ​യ​ർ​മാ​ന്റെ ചീ​ഫ് സ്ട്രാ​റ്റ​ജി​ക് അ​ഡ്വൈ​സ​റു​മാ​യ താ​ഹാ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ക​രീം പ​റ​ഞ്ഞു. അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭൗ​മ​രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​ഷ്യ​യു​ടെ ഭാ​വി വി​ക​സ​നം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച 'ഹൊ​റാ​സി​സ് ഏ​ഷ്യ മീ​റ്റി​ങ് 2026' സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

36 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ "മാ​റു​ന്ന ലോ​ക​ത്ത് സ​ഹ​ക​ര​ണം: ഏ​ഷ്യ​യു​ടെ ഭാ​വി കെ​ട്ടി​പ്പ​ടു​ക്ക​ൽ" എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദ​ശ​ക​ങ്ങ​ളി​ൽ വ്യാ​പാ​രം, നി​ക്ഷേ​പം, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യി​ലൂ​ടെ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ങ്കി​ലും ഭൗ​മ​രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും സാ​മ്പ​ത്തി​ക ശി​ഥി​ലീ​ക​ര​ണ​വും നി​ല​നി​ൽ​ക്കു​ന്ന ഇ​ക്കാ​ല​ത്ത് രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധം മാ​ത്രം ക​ണ​ക്കാ​ക്കി മു​ന്നോ​ട്ടു പോ​കു​ന്ന​ത് പ​ര്യാ​പ്ത​മ​ല്ല. സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​ക്ക് വി​ശ്വ​സ്ത​മാ​യ പ​ങ്കാ​ളി​ത്ത​വും ത​ന്ത്ര​പ​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും ഹൊ​റാ​സി​സ് ഏ​ഷ്യ മീ​റ്റി​ങ്ങി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaasianqatar​economic cooperation
News Summary - Diplomatic ties between nations
Next Story