Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമേഖലയിലെ സംഘർഷങ്ങൾ...

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര നീക്കങ്ങൾ; ഒമാൻ സുൽത്താനും ഖത്തർ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര നീക്കങ്ങൾ; ഒമാൻ സുൽത്താനും ഖത്തർ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
cancel

ദോഹ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി അൽ ബറക കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. നിലവിൽ പുരോഗമിക്കുന്ന യു.എസ്-ഇറാൻ ചർച്ചകളും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു.

ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ നടക്കുന്ന യു.എസ്-ഇറാൻ ചർച്ചകളുടെ പുരോഗതിയാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായതെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിലെ പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരം കാണുന്നതിനും സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ നേതാക്കൾ വിലയിരുത്തി.

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള അന്താരാഷ്ട്ര നീക്കങ്ങളുടെയും പുതിയ പ്രാദേശിക സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Diplomatic moves to ease tensions in the region; Sultan of Oman and Prime Minister of Qatar meet
Next Story