ഡിംഡെക്സ് സമാപിച്ചു; ആയിരങ്ങൾ സന്ദർശിച്ചു
text_fieldsദോഹ: പ്രതിരോധമേഖലയിൽ രാജ്യാന്തര തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഡിംഡെക്സ് 2018(ദോഹ ഇൻറർനാഷണൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫെറൻസ്) സമാപിച്ചു. സന്ദർശിച്ചത് പതിനായിരത്തിലധികം പേരെന്ന് റിപ്പോർട്ട്. ഡിംഡെക്സിെൻറ ഭാഗമായുള്ള ഏറ്റവും വലിയ കരാർ ഖത്തറും ഇറ്റാലിയൻ ഭീമൻമാരായ ലിയനാഡോയും തമ്മിൽ ഒപ്പുവെച്ചു. ഖത്തർ പ്രതിരോധമന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഖത്തർ വ്യോമസേനയാണ് കരാറി ലൊപ്പുവെച്ചത്. ഇരട്ട എഞ്ചിനോട് കൂടിയ ഇടത്തരം വലിപ്പത്തിലുള്ള 28 എൻ എച്ച് 90 വാങ്ങുന്നത് സംബ ന്ധിച്ചാണ് ഇരുകൂട്ടരും കരാറിലൊപ്പുവെച്ചത്. അതേസമയം, ഡിംഡെക്സ് 2018 മൂന്ന് ദിവസം പിന്നിടുമ്പോൾ 27 കരാറുകൾ ഒപ്പുവെക്കപ്പെട്ടുവെന്ന് ചെയർമാൻ സ്റ്റാഫ് ബ്രിഗേഡിയർ അബ്ദുൽബാഖി എസ് അൽ അൻസാരി വ്യക്തമാക്കി.
അടുത്ത ഡിംഡെക്സ് പതിപ്പിൽ ബർസാൻ ഹോൾഡിംഗ്സിെൻറ പ്രത്യേക സൈനിക പ്രദർശനമുണ്ടായിരിക്കുമെന്നും അൽ അൻസാരി പറഞ്ഞു. ഖത്തർ സായുധസേനയുടെ സൈനിക ക്ഷമത വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ആദ്യ പ്രതിരോധ സുരക്ഷാ കമ്പനിയാണ് ബർസാൻ ഹോൾഡിംഗ്സ്. വിവിധ സൈനിക ഉപകരണ നിർമ്മാതാക്കളുമായി പങ്കാളിത്തമുള്ള ബർസാൻ ഹോൾഡിംഗ്സിൽ സൈനിക വാഹനങ്ങൾ, ചെറു ആയുധങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ നിർമ്മിക്കുന്നുണ്ടെന്നും അൽ അൻ സാരി സൂചിപ്പിച്ചു.
ഡിംഡെക്സിനിടയിൽ 20ലധികം കരാറുകളിലും ധാരണാപത്രങ്ങളിലൂമാണ് വിവിധ കമ്പനികളുമായി ബർ സാൻ ഹോൾഡിംഗ്സ് ഒപ്പുവെച്ചത്.
ഖത്തറിനെതിരെ നിലനിൽക്കുന്ന അയൽരാജ്യങ്ങളുടെ കടുത്ത ഉപരോധത്തിനിടയിലും ഡിംഡെക്സ് വൻ വിജയമായിരുന്നുവെന്നും മുൻ പതിപ്പുകളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം വലിയ പങ്കാളിത്തമായിരുന്നു വെന്നും 180ലധികം കമ്പനികളും 60 ലധികം രാജ്യങ്ങളും ഡിംഡെക്സിൽ പങ്കെടുത്തുവെന്നും ഡിംഡെക്സ് ചെയർമാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
