ഡിംഡെക്സ് 2018: ഖത്തറിന് തുർക്കി 85 സായുധ വാഹനങ്ങൾ നൽകുന്നു
text_fieldsദോഹ: ഖത്തറിന് തുർക്കിയിൽ നിന്നും 85 അത്യാധുനിക സായുധ വാഹനങ്ങൾ. തുർക്കിയിലെ മുൻനിര ഓട്ടോമോട്ടീവ് കമ്പനികളിലൊന്നാണ് ഖത്തറിനായി വാഹനങ്ങൾ കൈമാറുന്നത്.തുർക്കിയിലെ ബി എം സി കമ്പനിയാണ് 85 സായുധ വാഹനങ്ങൾ നിർമ്മിച്ചു നൽകുന്നത്. തുർക്കി വാർത്താ ഏജൻസിയായ അനാദുൽ ഏജൻസിയോട് കമ്പനി ചെയർമാൻ ഇഥം സെൻകാകാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശക്തമായ ആക്രമണങ്ങളെ നേരിടാൻ ശേഷിയുള്ള മൈൻ റസിസ്റ്റൻറ് ആംബുഷ് െപ്രാട്ടക്ട്ടഡ് സംവിധാനമുള്ള 50 ബി എം സി കിർപി വാഹനങ്ങളും 35 ബി എം സി ആമസോൺ 4x4 മൾട്ടി പർപ്പസ് സായുധ വാഹനങ്ങളുമാണ് ഖത്തറിനായി ബി എം സി നൽകുന്നത്. എന്നാൽ ഇതിെൻറ പൂർണ വിവരങ്ങൾ കമ്പനി അധികൃതർ പുറത്തുവിട്ടിട്ടില്ല.
ദോഹയിൽ നടക്കുന്ന ദോഹ ഇൻറർനാഷണൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫെറൻസി(ഡിംഡെക്സ് 2018)നോടനുബന്ധിച്ച് ബർസാൻ ഹോൾഡിംഗ്സും ബി എം സിയും തമ്മിൽ ഒപ്പുവെച്ച കയറ്റുമതി കരാറിെൻറ ഭാഗമായാണ് സായുധ വാഹനങ്ങൾ നൽകുന്നത്.
തുർക്കിയെ സംബന്ധിച്ച് കയറ്റുമതി വളരെ പ്രധാനപ്പെട്ടതാണ്. നേരത്തെ തുർക്കുമെനിസ്ഥാനും ടുണീഷ്യൻ സേനകൾക്കുമായിരുന്നു വാഹനങ്ങൾ നൽകിയിരുന്നത്. ലോകത്തിലെ വിവിധ സേനകളാണ് ഇതിനകം തന്നെ വാഹനങ്ങൾക്കായി മുന്നോട്ട് വന്നിരിക്കുന്നത്. സാൻകാക് വ്യക്തമാക്കി. 2019ൽ ഉൽപാദനത്തിെൻറ 40 ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര, രാജ്യാന്തര വിപണികളിലേക്കാവശ്യമായ വ്യത്യസ്ത തരം വാഹനങ്ങളാണ് ബി എം സി നിർമ്മിക്കുന്നതെന്ന് കമ്പനി വെബ്സൈറ്റിൽ വ്യക്തമാക്കി. 1966 മുതൽ മൂന്ന് ലക്ഷത്തോളം വാഹനങ്ങളാണ് ബി എം സി നിർമ്മിച്ചിരിക്കുന്നത്. തുർക്കിഷ് സാമ്പത്തിക മേഖലക്ക് 10 ബില്യൻ ഡോളറാണ് ബി എം സി നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലേക്കടക്കം 80ഓളം രാജ്യങ്ങളിലേക്കാണ് ബി എം സി കയറ്റുമതി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.