ഡിജിറ്റൽ പണമിടപാടുകൾക്ക് സ്വീകാര്യതയേറുന്നു
text_fieldsദോഹ: രാജ്യത്ത് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ചും ഓൺലൈൻ വഴിയുമുള്ള പണമിടപാടുകൾക്ക് സ്വീകാര്യത വർധിച്ചതായി വിസ ഖത്തർ കൺട്രി മാനേജർ ഡോ. സുധീർ നായർ. കച്ചവട സ്ഥാപനങ്ങളിലെ പണമിടപാടുകൾക്ക് ഡിജിറ്റൽ ഉപാധികൾ സ്വീകരിക്കുന്ന പ്രവണത ഭാവിയിൽ കൂടുതലായി മാറുമെന്നും മൊബൈൽ പോയൻറ് ഓഫ് സെയിൽ (പി.ഒ.എസ്), ബയോമെട്രിക്, ഫേസ് പേ തുടങ്ങിയ പണമിടപാട് രീതികൾക്ക് കൂടുതൽ ആവശ്യക്കാരേറുമെന്നും അടുത്ത വർഷത്തോടെ ഇതിൽ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതായും ഡോ. സുധീർ നായർ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്നാണ് ഡിജിറ്റൽ പണമിടപാടുകൾക്ക് ഏറെ ജനപ്രീതിയാർജിച്ചത്. ഇത്തരം പണമിടപാടുകളിലേക്ക് ഉപഭോക്താക്കൾ മാറിയതോടെ വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ പണമിടപാട് അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റംവരുത്താൻ നിർബന്ധിതരായിട്ടുണ്ട്.
കോവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നിലനിൽപിനായി ഡിജിറ്റൽ പണമിടപാടിലേക്ക് മാറിയെന്നും ഓൺലൈൻ വ്യാപാരത്തിലും പണമിടപാടുകളിലും അവരുടെ സാന്നിധ്യം കൂടി ഉറപ്പുവരുത്തുന്നതിൽ ഇത് പ്രധാനഘടമായെന്നും വ്യക്തമാക്കി. ഖത്തറിലെ ഉപഭോക്താക്കൾ കറൻസി രഹിത പണമിടപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ നിരക്ക് 75 ശതമാനവും 98 ശതമാനം മൊബൈൽ ഇൻറർനെറ്റ് വളർച്ചയും ഖത്തറിൽ ഡിജിറ്റൽ വാണിജ്യ, പണമിടപാടുകൾ വൻ കുതിപ്പ് നടത്തുമെന്നതിൽ ആശ്ചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

