Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡി​ജി​റ്റ​ൽ...

ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്: ​ഉ​രീ​ദു മ​ണി, ഐ ​പേ എ​ന്നി​വ​ക്ക്​ ലൈ​സ​ൻ​സ്​

text_fields
bookmark_border
ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്: ​ഉ​രീ​ദു മ​ണി, ഐ ​പേ എ​ന്നി​വ​ക്ക്​ ലൈ​സ​ൻ​സ്​
cancel

ദോ​ഹ: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ്​ സേ​വ​ന​ത്തി​ന്​ മൊ​ബൈ​ൽ ദാ​താ​ക്ക​ളാ​യ ഉ​രീ​ദു​വി​നും വോ​ഡ​ഫോ​ണി​നും അ​നു​മ​തി ന​ൽ​കി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ​

ഉ​രീ​ദു മ​ണി, വോ​ഡ​ഫോ​ൺ ഖ​ത്ത​റി​ന്റെ ഐ ​പേ എ​ന്നി​വ​യു​ടെ സേ​വ​ന​ത്തി​നാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഡി​ജി​റ്റ​ല്‍ പേ​മെ​ന്റ് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ലൈ​സ​ന്‍സ് ന​ല്‍കി​യ​ത്.

രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ സേ​വ​നം ന​ട​ത്തു​ന്ന എ​ല്ലാ ക​മ്പ​നി​ക​ളെ​യും ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്കി​നു കീ​ഴി​ൽ ഒ​രു കു​ട​ക്കീ​ഴി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ആ​ദ്യ ചു​വ​ടു​വെ​പ്പാ​യാ​ണ്​ പ്ര​ധാ​ന മൊ​ബൈ​ൽ ദാ​താ​ക്ക​ളു​ടെ ഡി​ജി​റ്റ​ൽ പേ​െ​മ​ന്‍റ്​ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. സാ​മ്പ​ത്തി​ക സാ​​ങ്കേ​തി​ക​വ​ത്ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തി കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഈ ​ന​ട​പ​ടി.

മൊ​ബൈ​ൽ പേ​മെ​ന്റ് സേ​വ​ന​മാ​യ ഗൂ​ഗി​ൾ പേ ​രാ​ജ്യ​ത്ത് ആ​രം​ഭി​ക്കാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ആ​പ്പി​ൾ പേ, ​സാം​സ​ങ് പേ, ​ഗൂ​ഗി​ൾ പേ ​തു​ട​ങ്ങി​യ കാ​ർ​ഡു​ക​ൾ​ക്കാ​യു​ള്ള എ​ല്ലാ ആ​ഗോ​ള ഡി​ജി​റ്റ​ൽ വാ​ല​റ്റ് സേ​വ​ന​ങ്ങ​ളും ഇ​പ്പോ​ൾ ഖ​ത്ത​റി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digital payment
News Summary - Digital payment
Next Story