ഭിന്നശേഷി മേഖല: അക്കര ഫൗണ്ടേഷൻ മികച്ച സ്ഥാപനം
text_fieldsദോഹ: കേരളത്തിലെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി അക്കര ഫൗണ്ടേഷനെ തെരഞ്ഞെടുത്തത് പ്രവാസികൾക്കും ആഹ്ലാദം പകരുന്നതായി. ദോഹയിലെ പ്രവാസി സംരംഭകരും അക്കര ഫൗണ്ടേഷന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
കാസർകോട് ജില്ലയിലെ മുളിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷെൻറ കീഴിലുള്ള സെൻറർ ഫോർ ചൈൽഡ് ഡെവലപ്മെൻറിനെ സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി ആരോഗ്യ മന്ത്രി െക.കെ. ശൈലജ പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന സാമൂഹിക നീതി വകുപ്പിെൻറ വ്യത്യസ്ത പദ്ധതികൾ ഉദ്ഘാടനം ചെയ്ത ചടങ്ങിലായിരുന്നു ഇത്. സെറിബ്രൽ പാൾസി, ഓട്ടിസം, ഡൗൺസിൻേഡ്രാം, മറ്റു ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ ഡോക്ടർ കൺസൽട്ടിങ്, ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി, ഒക്കുേപഷൻ തെറപ്പി, ബിഹേവിയർ തെറപ്പി, സ്പെഷൽ എജുക്കേഷൻ, മ്യൂസിക് തെറപ്പി എന്നിവ നൽകുന്നതോടൊപ്പം ഭിന്നശേഷി സമൂഹത്തിെൻറ ശാക്തീകരണത്തിന് ആവശ്യമായ ഒട്ടനവധി പദ്ധതികൾ നടപ്പാക്കിയതിനാണ് പുരസ്കാരം.
ഭിന്നശേഷി കുട്ടികളുടെ ആദ്യത്തെ മ്യൂസിക് ബാൻഡായ അക്കര മ്യൂസിക് ബാൻഡിലൂടെ പുറത്തിറങ്ങിയ കുട്ടികളുടെ ആൽബങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 2019-20 വർഷത്തിൽ കാസർകോട് ഭിന്നശേഷി സർവേ, ഫിസിയോ തെറപ്പി ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, സഹായ ഉപകരണ വിതരണം, സ്പെഷൽ ഹെൽപ് ലൈൻ, ഭിന്നശേഷി സെമിനാർ, കുട്ടികളിലെ വളർച്ചക്കുറവുകളെ നേരത്തേ കണ്ടെത്തുന്നതിന് അംഗൻവാടി വർക്കർമാർക്ക് പരിശീലനം, ഏർലി ഇൻറർെവൻഷൻ സെൻറർ, സ്പെഷൽ ഏബിൽഡ് അവാർഡ്, ഭിന്നശേഷി സ്വയം തൊഴിൽ കൂട്ടായ്മ, പാലിയേറ്റിവ് സംഗമം, ഭിന്നശേഷി കുട്ടികളുടെ ഹൗസ് ബോട്ട് സംഗമം, ബോധവത്കരണ പരിപാടികൾ, ജില്ല ഡിസബിലിറ്റി ക്രിക്കറ്റ് ടീം സ്പോൺസർഷിപ് തുടങ്ങി നിരവധി പദ്ധതികൾ അക്കര ഫൗണ്ടേഷന് കീഴിൽ നടപ്പാക്കിയിരുന്നു.സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറ്റിമുപ്പതോളം കുടുംബങ്ങൾ അക്കര ഫൗണ്ടേഷനിൽ ചികിത്സ ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.