ഡയസ്പോറ ഓഫ് മലപ്പുറം മൽഹാർ സീസൺ -3 ഇന്ന്
text_fieldsഗായകൻ അക്ബർ ഖാനും റിയാലിറ്റി ഷോ താരം അനുശ്രീക്കും ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകിയപ്പോൾ
ദോഹ: ഖത്തറിലെ മലപ്പുറം പ്രവാസികളുടെ പൊതുകൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന ‘മൽഹാർ സീസൺ 3 - മലപ്പുറം ഹാർമണി 2026’ സംഗീതോത്സവത്തിന് പ്രമുഖ പിന്നണി ഗായകൻ അക്ബർ ഖാനും റിയാലിറ്റി ഷോ താരം അനുശ്രീയും നേതൃത്വം നൽകും. വെള്ളിയാഴ്ച അൽ വക്റ ഡി.പി.എസ് -എം.ഐ.എസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവം അരങ്ങേറുന്നത്. ഡോം ഖത്തർ നടപ്പിലാക്കിവരുന്ന ‘അമൽ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും പരിപാടിയിൽ സംഘടിപ്പിക്കും.
ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ഡോം എക്സലൻസ് പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. ‘മലപ്പുറം ഹാർമണി’ എന്ന പ്രമേയത്തിൽ ഒരുക്കുന്ന കലാസന്ധ്യയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഡോം ഖത്തർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, ട്രഷറർ സൗമ്യ പ്രദീപ്, ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, സീനിയർ വൈസ് പ്രസിഡൻ്റ് സി.കെ. അബദുൽ അസീസ്, സെക്രട്ടറി അബി ചുങ്കത്തറ എന്നിവരോടൊപ്പം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ സുരേഷ് പണിക്കർ സ്വാഗതവും ഷംല ജാഫർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

