‘ബീറ്റ് ഡയബറ്റിസ്' കൂട്ടനടത്തത്തിനത്തെിയത് ആയിരത്തിലധികം പേര്‍
text_fieldsദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഡയബറ്റിക്സ് സൊസൈറ്റി സംഘടിപ്പിച്ച ഏഴാമത് കൂട്ട നടത്തത്തിന് എത്തിയത് 3500 വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് പേര്‍.കോര്‍ണിഷിലെ മിയ പാര്‍ക്കില്‍ ബീറ്റ് ഡയബറ്റിസ്(പ്രമേഹത്തെ ചെറുക്കുക) എന്ന തലക്കെട്ടിലാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ക്ക് പ്രമേഹത്തെ സംബന്ധിച്ച് ബോധവല്‍കരണം നല്‍കുകയെന്ന ലക്ഷ്യം വെച്ചാണ് ഖത്തര്‍ ഡയബറ്റിസ് സൊസൈറ്റി വര്‍ഷം തോറും കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. പ്രമേഹത്തിനെ ചെറുക്കുന്നതിന് ആവശ്യമായ ചുവടുവെപ്പുകള്‍ നടത്തുന്നതിന് ഇവിടെ കൂടിയ ആളുകള്‍ തയ്യാറെടുക്കുമെന്നാണ് കരുതുന്നതെന്നും പ്രമേഹത്തെ സംബന്ധിച്ച് ശക്തമായ ബോധവല്‍കരണം നടത്താന്‍ ഇത് സഹായകമാകുമെന്നും ഖത്തര്‍ ഡയബറ്റിസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഹമദ് അല്‍ ഹമാഖ് പറഞ്ഞു. ആഘോളതലത്തില്‍ നിരവധി ആളുകളെ ബാധിച്ചിരിക്കുന്ന രോഗമാണിതെന്നും എങ്ങനെ രോഗത്തെ പ്രതിരോധിക്കാമെന്നും നിയന്ത്രിക്കാമെന്നും ഇത്തരം കൂട്ടായ്മയിലൂടെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേത്രപരിശോധനയിലൂടെ പ്രമേഹത്തെ തിരിച്ചറിയുക എന്നതാണ് ഈ വര്‍ഷത്തെ ലോക പ്രമേഹ ദിനത്തില്‍ പ്രാധാന്യം കൊടുക്കുന്നത്. പ്രമേഹത്തിന്‍്റെ ഭീഷണിയെ സംബന്ധിച്ചും അതെങ്ങനെ നിയന്ത്രിക്കാമെന്നും തടയാമെന്നും ഈ സംഗമത്തിലൂടെ പ്രായഭേദമന്യേ മുഴുവനാളുകള്‍ക്കും ഗ്രഹിക്കാന്‍ സാധിക്കുമെന്നും പരിപാടിയുടെ മുഖ്യ പ്രായോജകരായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് സി.ഒ.ഒ സന്തോഷ് പായ് പറഞ്ഞു. സന്തുലിതമായ ഭക്ഷണശീലത്തിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രാജ്യത്തിന്‍െറ, സമൂഹത്തിന്‍െറ, കുടുംബത്തിന്‍െറ ദീര്‍ഘകാല നിലനില്‍പിന്ന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സംഗമത്തിലെ വമ്പിച്ച ജനപ്രാതിനിധ്യം വിഷയത്തിന്‍്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. കൂട്ട നടത്തത്തിലെ യുവാക്കളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. അടുത്ത വര്‍ഷം എജ്യുക്കേഷന്‍ സിറ്റിയായിരിക്കും കാമ്പയിന്‍്റെ കേന്ദ്രമെന്നു സംഘാടകര്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും പരിപാടിയിലേക്ക് ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.